UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പാകിസ്താന്‍ ആര്‍മിയുടെ ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു, വാജ്‌പേയ് അതില്‍ നിന്ന് പിന്മാറാന്‍ കാരണമിതാണ്‌

ആക്രമണ പദ്ധതിയില്‍ നിന്ന് പിന്മാറാനായിരുന്നു പ്രധാനമന്ത്രി വാജ്‌പേയിയുടെ തീരുമാനം.

2001 ഡിസംബറിലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പാകിസ്താന്‍ ആര്‍മിയുടെ പരിശീലന ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി നാവികസേന മുന്‍ മേധാവി അഡ്മിറല്‍ സുശീല്‍ കുമാര്‍. വാജ്‌പേയിയെ കുറിച്ച് എഴുതിയ A Prime Minister To Remember: Memories of a Military Chief എ്ന്ന പുസ്തകത്തിലാണ് സുശീല്‍ കുമാര്‍ ഇക്കാര്യം പറയുന്നത്. പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്രയും സൈനിക മേധാവികളുമായി ചേര്‍ന്ന് യോഗം വിളിച്ചിരുന്നു.

നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന പാക് ആര്‍മിയുടെ ക്യാമ്പുകള്‍ തകര്‍ത്ത് പാര്‍ലമെന്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ അവസാന നിമിഷം ഒരു ഇന്‍ലിജന്‍സ് റിപ്പോര്‍ട്ട് വന്നു. പാകിസ്താന്‍ ആര്‍മിയുടെ ഭീകര ക്യാമ്പ് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി എന്നായിരുന്നു അത്. എന്നാല്‍ ഇതിന്റെ തൊട്ടടുത്ത് സ്‌കൂളും വലിയൊരു ആശുപത്രിയുമുണ്ട്. ആക്രമണ പദ്ധതിയില്‍ നിന്ന് പിന്മാറാനായിരുന്നു പ്രധാനമന്ത്രി വാജ്‌പേയിയുടെ തീരുമാനം. ഇവിടെ ആക്രമണം നടത്തിയാല്‍ അത് വലിയ ദുരന്തമുണ്ടാക്കുമെന്ന് വാജ്‌പേയ് പറഞ്ഞു. മുംബയ് ഭീകരാക്രമണത്തിന് ശേഷം മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ വിമുഖത കാട്ടിയതായി ബിജെപി കുറ്റപ്പെടുത്തിയിരുന്നു.

ALSO READ: അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്കക്കൊപ്പം ചേരാമെന്ന് ജസ്വന്ത് സിംഗ് പറഞ്ഞു, വാജ്‌പേയ് തടഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍