UPDATES

കാര്‍ഷികമേഖലയില്‍ മാറ്റത്തിന് ഉന്നതാധികാരസമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ നീതി ആയോഗ് പ്രസംഗം; സംസ്ഥാനങ്ങളുടെ ചെലവില്‍ കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിനെതിരെ പിണറായി

കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് വിഘാതങ്ങളിലൊന്നായ ജലസേചനപരമായ പ്രശ്നങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ വന്‍ പരിഷ്കാരങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നു. കഴിഞ്ഞ ദിവസം നടന്ന നീതി ആയോഗ് ഗവേണിങ് ബോഡി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനായി മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് പരിപാടി തയ്യാറാക്കും. രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ടോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനാണ് ശ്രമം. ഇതിനായി ഒരു ഉന്നതാധികാര സമിതി രൂപീകരിക്കും. ഇതില്‍ ചില മുഖ്യമന്ത്രിമാരെയും ഉള്‍പ്പെടുത്തുമെന്ന്

കയറ്റുമതി വര്‍ധിപ്പിക്കല്‍, കാര്‍ഷികമേഖലയെ വളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് നീതി ആയോഗ് യോഗം ഊന്നിയത്. വികസ്വരരാജ്യങ്ങള്‍ക്ക് വളരാന്‍ കയറ്റുമതി വര്‍ധിപ്പിക്കല്‍ ഒരു മാര്‍ഗമാണെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറയുകയുണ്ടായി. വരുമാനം വര്‍ധിപ്പിക്കുകയും അത് ആളോഹരി വരുമാനം കൂട്ടുകയും ചെയ്യും. ഇതോടൊപ്പം തൊഴിലില്ലായ്മയെ നേരിടുന്നതിലേക്ക് വലിയ സംഭാവന നല്‍കാനും ഈ മേഖലയ്ക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ഏറ്റവും മോശം നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.

കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് വിഘാതങ്ങളിലൊന്നായ ജലസേചനപരമായ പ്രശ്നങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ലഭ്യമായ ഓരോ തുള്ളി ജലവും വിളയാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ 2024ാമാണ്ടോടെ 5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കുകയെന്നത് വലിയ വെല്ലുവിളിയാണെങ്കിലും അത് സാധ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പറയുകയുണ്ടായി. സംസ്ഥാനങ്ങൾ തങ്ങളുടെ ജിഡിപി വളർച്ചാ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ജില്ലാതലങ്ങള്‍ മുതൽ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വളർച്ചാനിരക്ക് വലിയ തോതിൽ ഇടിയുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന വരൾച്ചയെ വേണ്ടവിധം നേരിടുന്നതിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഓരോ തുള്ളി വെള്ളവും ഉപയോഗിച്ച് വിള മെച്ചപ്പെടുത്താൻ ശ്രമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരുടെയും വികസനവും വളർച്ചയും ഉറപ്പുവരുത്തുന്നതിൽ നീതിയ ആയോഗിന് വലിയ പങ്ക് വഹിക്കാനാകുമെന്നും മോദി പറഞ്ഞു. അമിത് ഷാ അടക്കമുള്ളവർ നീതി ആയോഗി ഭരണസമിതിയിൽ അംഗമാണിപ്പോൾ.

2024ാമാണ്ടോടെ എല്ലാ വീടുകളിലും പൈപ്പിൽ വെള്ളമെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഇൻഷൂറൻ പദ്ധതി നടപ്പാക്കാത്ത എല്ലാ സംസ്ഥാനങ്ങളും അത് നടപ്പാക്കാൻ തയ്യാറാകണമെന്ന ആവശ്യവും യോഗത്തിൽ മോദി മുമ്പോട്ടു വെച്ചു.

അതെസമയം നീതിയ ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന വിമര്‍ശനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. പ്ലാനിങ് കമ്മിഷനില്‍ നിന്നു നിതി ആയോഗിലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കു പഞ്ചവത്സര പദ്ധതികളിലൂടെ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്ന ധനസ്രോതസ്സിനെ ഇല്ലാതാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങള്‍ക്കും പൊതുതല്‍പര്യമുള്ള വിഷയങ്ങളില്‍ സമമായ പരിഗണന ലഭിക്കുന്ന വിധത്തില്‍ ഫെഡറല്‍ സംവിധാനം ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കൂടുതല്‍ വിഹിതം വഹിക്കേണ്ടി വരുന്നതു സംസ്ഥാന സർക്കാരുകളുടെ ധനശേഷി കുറയ്ക്കുന്നതായി കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അടക്കമുള്ളവയെക്കുറിച്ച് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍