UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കർഷകർ ആത്മഹത്യ ചെയ്യുന്ന രാജ്യത്തിന് പുരോഗതിയുണ്ടാവില്ല: അരവിന്ദ് കെജ്രിവാൾ

മോദി ഇനി അഞ്ച് മാസം കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടാകുമെന്നും അതിനുള്ളിൽ കർഷകർക്കെതിരെ കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കർഷകരെ പിന്നിൽ നിന്ന് കുത്തിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പാർലമെന്റ് സ്ട്രീറ്റിൽ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച മാർച്ച് എത്തിച്ചേർന്നപ്പോൾ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “വലിയ വേദനകളുമായാണ് നിങ്ങൾ ഡൽഹിയിലെത്തിയിരിക്കുന്നത്. കർഷകർ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്തിന് പുരോഗതിയിലേക്ക് പോകാനാകില്ല” -കെജ്രിവാൾ പറഞ്ഞു.

സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തിൽ കയറിയത്. എന്നാൽ അധികാരത്തിലെത്തിയതിനു ശേഷം സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കാനാകില്ലെന്ന് അവർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കർഷകരെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി ഇനി അഞ്ച് മാസം കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടാകുമെന്നും അതിനുള്ളിൽ കർഷകർക്കെതിരെ കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

കർഷകർ മോദിയോട് സമ്മാനമോ ഔദാര്യങ്ങളോ ആവശ്യപ്പെടുവന്നില്ലെന്നും അവർ അവരുടെ അവകാശങ്ങളാണ് ചോദിക്കുന്നതെന്നും കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്ത് നിരവധി പ്രത്യയശാസ്ത്രങ്ങളും പാർട്ടികളുമുണ്ട്. എന്നാൽ, കർഷകരുടെയും യുവാക്കളുടെയും കാര്യം വരുമ്പോൾ തങ്ങൾ ഒന്നിക്കുമെന്ന് രാഹുൽ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍