UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യ ഒന്നായി ജീവിക്കും; ഒന്നായി വളരും; ഒന്നായി പോരാടും; ഒന്നായി ജയിക്കും: ബിജെപി പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് മോദി

ലോകം ഇന്ത്യയുടെ ഒരുമയെ നോക്കിക്കാണുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ഒന്നായി ജീവിക്കുമെന്നും ഒന്നായി വളരുമെന്നും ഒന്നായി പോരാടുമെന്നും ഒന്നായി ജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സൈനികൻ പാക് പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബുത്തുതല ബിജെപി പ്രവർത്തകരോട് സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

ശത്രുക്കൾ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭീകരാക്രമണങ്ങൾ സംഘടിപ്പിച്ച് ഇന്ത്യയുടെ വളർച്ചയെ തടുക്കാനാണ് അവരുടെ ശ്രമം. ‘നമ്മൾ രാജ്യത്തെ ജനങ്ങൾ എല്ലാവരും പാറപോലെ ഉറച്ചു നിന്ന് അവരുടെ ദുഷിച്ച പദ്ധതികൾക്കെതിരെ പോരാടു’മെന്നും അദ്ദേഹം ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

ലോകം ഇന്ത്യയുടെ ഒരുമയെ നോക്കിക്കാണുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ എല്ലാ മേഖലയിലും കഠിനാധ്വാനം ചെയ്യണം. രാജ്യത്തിന് വികസനത്തിന്റെ പുതിയ വിഹായസ്സുകളിലേക്ക് ചെന്നു പറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍