UPDATES

വിപണി/സാമ്പത്തികം

28% ജിഎസ്‌ടി സ്ലാബിൽ വരുന്ന ഇനങ്ങളിൽ കുറവ് വരുത്തുമെന്ന് പ്രധാനമന്ത്രി

അഞ്ച് സ്ലാബുകളാണ് ജിഎസ്‌ടി നികുതി സമ്പ്രദായത്തിൻ കീഴിലുള്ളത്.

28% ജിഎസ്‌ടി സ്ലാബിൽ വരുന്ന ഇനങ്ങളിൽ കുറവ് വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്‌ടി കൗൺസിൽ യോഗത്തിനു മുമ്പായാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെ നിർത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

28 ശതമാനത്തിന്റെ ജിഎസ്‌‌ടി സ്ലാബിൽ വരുന്ന ഇനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും വളരെക്കുറച്ച് സാധനങ്ങൾ മാത്രമേ പ്രസ്തുത സ്ലാബിൽ ഉണ്ടകൂ എന്നും അദ്ദേഹം അറിയിച്ചു. ആകെ 1200 ഇനങ്ങളിൽ 0.5 ശതമാനത്തിനും 1 ശതമാനത്തിനും ഇടയിൽ ഇനങ്ങൾ മാത്രമേ 28 ശതമാനം നികുതി സ്ലാബിൽ വരികയുള്ളൂ. വലിയ കാറുകൾ, വിമാനങ്ങൾ, സിഗരറ്റുകൾ പോലെയുള്ള ഉൽപന്നങ്ങൾ എന്നിവയാണ് ഈ നികുതിക്കുടയിലുണ്ടാവുകയെന്നും റിപ്പബ്ലിക് ടിവി സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി പറഞ്ഞു.

0 ശതമാനം, 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയുള്ള അഞ്ച് സ്ലാബുകളാണ് ജിഎസ്‌ടി നികുതി സമ്പ്രദായത്തിൻ കീഴിലുള്ളത്. നിലവിൽ ആകെ ഇനങ്ങളിൽ 3 ശതമാനത്തോളം ഇനങ്ങൾ 28 ശതമാനം നികുതി സമ്പ്രദായത്തിൻ കീഴിലാണ് വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍