UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെ അഭിമുഖം ചെയ്ത എഎൻഐ എഡിറ്റർ ‘വഴങ്ങിക്കൊടുത്ത മാധ്യമപ്രവർത്തക’യെന്ന് രാഹുൽ ഗാന്ധി; മോശം പരാമർശമെന്ന് സ്മിത പ്രകാശ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖമെടുത്ത എഎൻഐ മാധ്യമപ്രവർത്തക സ്മിത പ്രകാശ് അദ്ദേഹത്തിനു വേണ്ടി വഴങ്ങിക്കൊടുക്കുകയായിരുന്നെന്ന് ആരോപിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാജീവ് ഗാന്ധി. സ്മിത പ്രകാശ് നടത്തിയ അഭിമുഖം മോദിക്കു വേണ്ടി തിരക്കഥ മുൻകൂട്ടി തയ്യാറാക്കി നിർമിച്ചതാണെന്ന ആരോപണം ശക്തമായ ഘട്ടത്തിലാണ് രൂക്ഷ പ്രതികരണവുമായി രാഹുൽ എത്തിയത്. എന്നാൽ, രാഹുലിന്റെ പ്രതികരണത്തെ ‘ചീപ്പ്’ എന്നു വിശേഷിപ്പിച്ച് സ്മിത പ്രകാശ് രംഗത്തു വന്നു.

എഎൻഐയുടെ എഡിറ്ററും സ്ഥാപനത്തിന്റെ ഉടമകളിലൊരാളുമാണ് ഇവർ. തന്നെ ഇത്തരത്തിൽ പരിഹസിച്ചത് രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഒരു പാര്‍ട്ടിയിൽ നിന്നാണെന്നത് അത്ഭുതമുണ്ടാക്കുന്നുവെന്ന് സ്മിത പറഞ്ഞു. മോദിയെ വിമര്‍ശിക്കണമെങ്കിൽ ആകാമെന്നും തന്നെ വെറുത വിടണമെന്നും അവർ വിശദീകരിച്ചു.

തന്റെ പരാമർശത്തെ പ്രതി രാഹുൽ ഗാന്ധി എല്ലാ മാധ്യമപ്രവർത്തകരോടും മാപ്പ് പറയണമെന്ന് ബിജെപിയുടെ ദേശീയ മാധ്യമ മേധാവിയും രാജ്യസഭാ മെമ്പറുമായ അനിൽ ബലൂനി ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തനത്തെ കുറിച്ച് ഇതായിരുന്നു കോൺഗ്രസ്സിന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഡിഎൻഎയിൽ അടിയന്തിരാവസ്ഥയുണ്ടെന്നും ബലൂനി ആരോപിച്ചു. രാജ്യത്തെ മാധ്യമപ്രവർത്തകരോട് രാഹുൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍