UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി; പ്രതിരോധബന്ധം ചർച്ചയായി

അർജന്റീനയിലെ ബ്യൂനസ് അയേഴ്സിൽ ജി20 ഉച്ചകോടിക്കെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരവരും പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാമ്പത്തിക സഹകരണവും സാംസ്കാരിക-ഊർജ സഹകരണങ്ങളും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടന്നു.

സാങ്കേതികവിദ്യ, പാരമ്പര്യേതര ഊർജം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കാനുള്ള താൽപര്യങ്ങളും ഇരുവരും പങ്കുവെച്ചു.

സൽമാൻ രാജകുമാരനുമായി നടന്ന ചർച്ച ഫലവത്തായിരുന്നെന്ന് പ്രധാനമന്ത്രി പിന്നീട് ട്വിറ്ററിൽ പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൗദി അറേബ്യ ഇന്ത്യയുടെ ഏറ്റവും വിലമതിക്കുന്ന പങ്കാളികളിലൊന്നായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ പറഞ്ഞു. സൽമാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്സുമായും കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തതെന്ന് അറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍