UPDATES

ഭൂട്ടാനെപ്പോലെ ഒരു സുഹൃത്തിനെയും അയൽക്കാരെയും ആരാണ് ആഗ്രഹിക്കാത്തത്?: നരേന്ദ്രമോദി

ഭൂട്ടാനിലെ വിദ്യാർത്ഥികളുമായി സംവാദം നടത്താനും ഈ സന്ദർശനത്തിൽ മോദിക്ക് പരിപാടിയുണ്ട്. റോയൽ യൂണിവേഴ്സിറ്റി ഓഫ് ഭൂട്ടാനിലെ വിദ്യാർത്ഥികളുമായാണ് മോദി കൂടിക്കാഴ്ച നടത്തുക.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാമത്തെ ഭൂട്ടാൻ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ പത്ത് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഭൂട്ടാനില്‍ രൂപേ കാർഡ് ഉപയോഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ബഹിരാകാശ ഗവേഷണം, വ്യോമയാനം, വിവരസാങ്കേതികത, വിദ്യാഭ്യാസം, വൈദ്യുത തുടങ്ങിയ മേഖലകളിലാണ് ധാരണാപത്രങ്ങൾ നിലവിൽ വന്നിരിക്കുന്നത്.

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഊർജ്ജ മേഖലയിലുള്ള സഹകരണം വർധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനും മേഖലയിലെ പരസ്പര സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് എത്തിയിരിക്കുന്നത്. രണ്ടാംതവണയാണ് മോദി ഭൂട്ടാൻ സന്ദർശിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തായിരുന്നു ആദ്യ സന്ദർശനം. ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുകയും ഈ സന്ദർശനത്തിന്റെ അജണ്ടകളിൽ പെടുന്നു.

ഇന്ന് (ശനിയാഴ്ച) രാവിലെ പാരോ ഇന്റർനാഷണൽ എയർപോർട്ടിൽ ചെന്നിറങ്ങിയ മോദിയെ ഡോ. ലോട്ടായ് ത്ഷേറിങ് സ്വീകരിച്ചു. എയർപോർട്ടിൽ മോദി ഗാർ‌ഡ് ഓഫ് ഓണർ സ്വീകരിച്ചു. ഭൂട്ടാൻ പ്രധാനമന്ത്രിയുടെ സ്വീകരണം തന്നെ സ്പർശിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ‌പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്നും ആനയിക്കാൻ ഇരുവശങ്ങളിലും ഭൂട്ടാനിലെ ജനങ്ങൾ ഇന്ത്യയുടെയും ഭൂട്ടാന്റെയും പതാകകൾ വീശി കാത്തു നിൽപ്പുണ്ടായിരുന്നു.

ഭൂട്ടാൻ പ്രധാനമന്ത്രിയുമായി മോദി പിന്നീട് ചർച്ച നടത്തിയതായി ആൾ ഇന്ത്യ റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും ചർച്ചാവിഷയമായത്. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർത്തപ്പെട്ടു.

ഭൂട്ടാനിലെ വിദ്യാർത്ഥികളുമായി സംവാദം നടത്താനും ഈ സന്ദർശനത്തിൽ മോദിക്ക് പരിപാടിയുണ്ട്. റോയൽ യൂണിവേഴ്സിറ്റി ഓഫ് ഭൂട്ടാനിലെ വിദ്യാർത്ഥികളുമായാണ് മോദി കൂടിക്കാഴ്ച നടത്തുക.

ഭൂട്ടാനുമായി ബന്ധം ഉറപ്പിക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയൽരാജ്യത്തേക്കുള്ള മോദിയുടെ പോക്ക്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഹൈഡ്രോ പവർ മേഖലയിലും ഇടപെടൽ നടത്താൻ ചൈനയ്ക്ക് താൽപര്യമുണ്ട്. മേഖലയിൽ ചൈനയും പാകിസ്താനും ചേർന്ന് നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് ഇന്ത്യ സൗഹൃദം വിശാലമാക്കാൻ ശ്രമിക്കുന്നത്.

വികസനത്തിന്റെ തലത്തിൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഖ്യം വർധിപ്പിക്കാൻ ഇന്ത്യ ഏറെ ശ്രദ്ധാലുവാണെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു. ഇതിന്റെ ഭാഗമായി ഭൂട്ടാന്റെ കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ 400 കോടിയുടെ പിന്തുണ ഇന്ത്യ നൽകുമെന്ന് ഗോഖലെ പറഞ്ഞു. ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂട്ടുന്നതിന്റെ ഇൻസെന്റീവ് എന്ന നിലയിലാണ് കമ്പനികൾക്കും നിർമാതാക്കൾക്കുമായി ഈ തുക ചെലവിടുക. 2018ൽ തുടങ്ങിയ ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതിയിലേക്ക് ഇന്ത്യയുടെ സംഭാവനയായി 5000 കോടി രൂപ പോകുന്നുണ്ട്. ഇത്തവണ 5012 കോടി രൂപയുടെ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറും ഇന്ത്യൻ പ്രധാനമന്ത്രി ഒപ്പു വെക്കുമെന്നാണ് അറിയുന്നത്. ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാഗീലും വാങ്ചൂക്കുമായും മോദി കൂടിക്കാഴ്ച നടത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍