UPDATES

വാര്‍ത്തകള്‍

കോണ്‍ഗ്രസ് മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണി: മോദി

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ട് 2018ല്‍ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം വലിയ തോതില്‍ കുറഞ്ഞതായി പറയുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസ്ഥാപനങ്ങളെ തകര്‍ക്കുന്നവരാണ് അവര്‍, സ്വതന്ത്ര മാധ്യമങ്ങളെയടക്കം. നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഒരു കുടുംബത്തിന് അധികാരത്തോടുള്ള ആര്‍ത്തി രാജ്യത്തെ എങ്ങനെയാണ് നശിപ്പിച്ചത് എന്ന് നിങ്ങള്‍ ആലോചിക്കണം. അവര്‍ക്ക് അന്ന് അത് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഇന്നും അതിന് കഴിയും. കുടുംബ പാര്‍ട്ടികള്‍ ഒരു കാലത്തും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. മോദി ബ്ലോഗില്‍ എഴുതി. അതേസമയം ഞാന്‍ കോണ്‍ഗ്രസിനോട് പറയുന്നു, നിങ്ങളുടെ ഭീഷണികളൊന്നും യാഥാര്‍ത്ഥ്യത്തെ അട്ടിമറിക്കാന്‍ സഹായിക്കില്ല. അതൊന്നും നിങ്ങളുടെ പാര്‍ട്ടിയെക്കുറിച്ചുള്ള ജനങ്ങളുടെ മോശം അഭിപ്രായം മാറ്റാന്‍ സഹായിക്കില്ല. എതിരഭിപ്രായം പറയുന്നവരെ ജയിലിലിടാനുള്ള നിയമം യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയതായി മോദി ആരോപിച്ചു.

സത്യം വിളിച്ചുപറഞ്ഞ യുവാക്കളെ അറസ്റ്റ് ചെയ്യുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ചെയ്തത് എന്ന് മോദി കുറ്റപ്പെടുത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (വിദേശകാര്യ വകുപ്പ്) വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ട് 2018ല്‍ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം വലിയ തോതില്‍ കുറഞ്ഞതായി പറയുന്നു. ഇത് പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അവകാശപ്പെട്ടത്. ദേശീയ തലത്തിലും പ്രാദേശിക തലങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്‌ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കായികമായ ആക്രമണങ്ങള്‍, ഉടമകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തല്‍, അപകീര്‍ത്തി കേസുകള്‍ വഴിയുള്ള ഭീഷണി, സ്‌പോണ്‍സര്‍മാരെ ലക്ഷ്യം വയ്ക്കല്‍ തുടങ്ങിയവയെല്ലാം വലിയ തോതില്‍ നടക്കുന്നു.

2018ലെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് പറയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും അധിക്ഷേപകരമായ ഓണ്‍ലൈന്‍ ട്രോളുകളും ഇന്ത്യയില്‍ വലിയ പ്രശ്‌നമാണ് എന്നാണ്. ഹിന്ദുത്വവാദികള്‍ എതിര്‍പ്പിന്റെ ശബ്ദങ്ങളെ ദേശവിരുദ്ധമായി ചിത്രീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. മുഖ്യധാര മാധ്യമങ്ങള്‍ മാധ്യമസ്ഥാപനങ്ങള്‍ സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു.

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയേയും റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തിയും ടിവി സംപ്രേഷണങ്ങള്‍ തടഞ്ഞുകൊണ്ടും മറ്റും സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യ ചുരുക്കിയിരിക്കുകയാണ്. മാധ്യമങ്ങള്‍ മുതല്‍ പാര്‍ലമെന്റ് വരെ, സൈനികര്‍ മുതര്‍ അഭിപ്രായ സ്വാതന്ത്ര്യം വരെ, ഭരണഘടന മുതല്‍ കോടതികള്‍ വരെ, എല്ലാം കോണ്‍ഗ്രസ് തകര്‍ക്കുകയാണ് – കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ അധികാരത്തില്‍ എന്ന് തോന്നിപ്പിക്കും വിധം മോദി പറഞ്ഞു. പാര്‍ലമെന്റ്, പ്രസ്, കോണ്‍സ്റ്റിറ്റിയൂഷന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സൈന്യം എന്നിവയെ എല്ലാം കോണ്‍ഗ്രസ് ആക്രമിക്കുകയാണ് എന്ന് മോദി കുറ്റപ്പെടുത്തി. മന്‍മോഹ സിംഗിന്റെ നേതൃത്വത്തിലുള്ള ആസൂത്രണ കമ്മീഷനെ ഒരു കൂട്ടം കോമാളികള്‍ എന്നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വിശേഷിപ്പിച്ചത് എന്ന് മോദി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍