UPDATES

ട്രെന്‍ഡിങ്ങ്

മോദി നോട്ട് അസാധുവാക്കിയത് റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പ് അവഗണിച്ച്: വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു

2016 ഡിസംബര്‍ 16ന് മാത്രമാണ് നോട്ട് നിരോധനത്തിന് ആര്‍ബിഐ ബോര്‍ഡ് അംഗീകാരം നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകളുടെ നിരോധനം നടപ്പാക്കിയത് റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പുകളെ അവഗണിച്ചെന്ന് വിവരാവകാശ രേഖ. 2016ന് നവംബര്‍ എട്ടിന് വൈകീട്ട് മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പ് ആര്‍ബിഐ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ബോര്‍ഡിന്റെ അംഗീകാരമില്ലാതെയാണ് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന കറന്‍സിയില്‍ 80 ശതമാനവും പ്രധാനമന്ത്രി അസാധുവാക്കിയത് എന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടി വ്യക്തമാക്കുന്നു. ഡിസംബര്‍ 16ന് മാത്രമാണ് നോട്ട് നിരോധനത്തിന് ആര്‍ബിഐ ബോര്‍ഡ് അംഗീകാരം നല്‍കിയത്.

പ്രധാനമായും നാല് എതിര്‍പ്പുകളാണ് ആര്‍ബിഐ ഉയര്‍ത്തിയിരുന്നത്. ആര്‍ബിഐ ബോര്‍ഡ് യോഗത്തിന്റെ മിനുട്ട്‌സ് പ്രകാരം ജിഡിപിയെ നോട്ട് നിരോധനം ബാധിക്കുമെന്ന്് ഡയറക്ടര്‍മാര്‍ പറഞ്ഞ കാര്യം വ്യക്തമാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍