UPDATES

ഇന്ത്യ

ആറ് മാസത്തിനുള്ളില്‍ മോദിക്ക് ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്ന പദ്ധതികളേതൊക്കെ? പ്രധാനമന്ത്രിയുടെ ഓഫീസ് ചോദിക്കുന്നു

ഡിസംബര്‍ 31നകം തറക്കല്ലിടലിനോ ഉദ്ഘാടനത്തിനോ പാകമാകുന്ന പദ്ധതികളെപ്പറ്റിയാണ് അന്വേഷണം. പ്രത്യേകിച്ച് പ്രധാനമന്ത്രി മോദി തന്നെ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ, അടുത്ത ആറ് മാസത്തിനുള്ള ഉദ്ഘാടനം ചെയ്യാന്‍ റെഡിയായ പദ്ധതികളേതൊക്കെയാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലുമുള്ള പദ്ധതികള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കാനാണ് മന്ത്രാലയങ്ങളോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 31നകം തറക്കല്ലിടലിനോ ഉദ്ഘാടനത്തിനോ പാകമാകുന്ന പദ്ധതികളെപ്പറ്റിയാണ് അന്വേഷണം.

പ്രോജക്ടുകള്‍, അവയുടെ ഫണ്ടിംഗ് രീതികള്‍ (കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കുന്ന തുക ഉള്‍പ്പടെ), ക്ലിയറന്‍സുകള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നു. ഭവനനിര്‍മ്മാണം, നഗരവികസനം, ഗതാഗതം, റെയില്‍വേ, വ്യോമയാനം തുടങ്ങിയ വകുപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ച് പ്രധാനമന്ത്രി മോദി തന്നെ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ – രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് – ഈ പരിശോധന തുടങ്ങിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍