UPDATES

നീരവ് മോദി നരേന്ദ്ര മോദിക്കൊപ്പം; ബാങ്ക് കൊള്ളയില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ജനുവരി ഒന്നിന് തന്നെ നീരവ് ഇന്ത്യ വിട്ടു, ജനുവരി 31 നാണ് സിബിഐ അദ്ദേഹത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോ പുറത്ത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ഫോട്ടോ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നീരവ് മോദിക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ജനുവരി 31 ന് മുമ്പു തന്നെ ഇയാള്‍ രാജ്യം വിട്ടെന്നും പിന്നീടയാള്‍ ദാവോസില്‍ എത്തിയെന്നുമാണ് യെച്ചൂരി ആരോപിക്കുന്നത്. അവിടെവച്ച് പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയുമെടുത്തു. നീരവ് മോദി ഇന്ത്യ വിട്ടതിനുശേഷം മാത്രമാണോ അദ്ദേഹത്തിനെതിരേ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി ആവശ്യപ്പെടുന്നു.

നീരവ് മോദിയുടെ രക്ഷപെടലില്‍ പ്രധാനമന്ത്രിക്കെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസും രംഗത്തു വന്നു. പ്രധാനമന്ത്രിയെ കെട്ടിപിടിച്ച് നീരവ് മോദി പണവുമായി കടന്നെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആരോപണമുയര്‍ത്തിയത്. നീരവ് മോദിക്കെതിരേയുള്ള പരാതി പ്രധാനമന്ത്രിയുടെ ഓഫിസിന് 2016 ജൂലൈ 26 ന് തന്നെ ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നീരവ് മോദിയെക്കുറിച്ച് അറിഞ്ഞിട്ടും സര്‍ക്കാര്‍ എന്തു ചെയ്തുവെന്നു കോണ്‍ഗ്രസ് ചോദിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ബാങ്ക് കൊള്ളയാണിതെന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.കൊള്ളയടിച്ച് രക്ഷപ്പെടുന്നത് രാജ്യത്ത് പതിവായെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

നിഖില്‍ മെര്‍ച്ചന്‍റ്; മോദി സര്‍ക്കാരിന്റെ മറ്റൊരു അദാനിയോ? ദി വയര്‍ നടത്തിയ അന്വേഷണം

2018 ജനുവരി 29 ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഡിജിഎം നീരവ് മോദിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ക്ക് കത്ത് എഴുതിയിരുന്നതാണ്. എന്നിട്ടും എങ്ങനെയാണ് നീരവ് മോദി ഇന്ത്യ വിട്ടത്?ആരാണതിനയാളെസഹായിച്ചത്? ആരാണ് അയാളെ സംരക്ഷിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

അതേസമയം ബാങ്ക് തട്ടിപ്പ് നടന്നത് യുപിഎ ഭരണകാലത്താണ് എന്നാരോപണവുമായി ബിജെപി രംഗത്തെത്തി. 2011-2014 കാലത്താണ് ബാങ്ക് തട്ടിപ്പ് നടന്നതെന്നും യുപിഎ സര്‍ക്കാരിനാണ് അതിനുത്തരവാദിത്വവുമെന്നാണ് ബിജെപി പറയുന്നത്.

അംബാനിക്കറിയാം, പാര്‍ലമെന്റിനറിയില്ല; ഫ്രാന്‍സിനറിയാം, ഇന്ത്യക്കാര്‍ക്കറിയില്ല; റാഫേലിലെ കൊള്ളക്കൊടുക്കലുകള്‍

2018 ജനുവരി ഒന്നിനാണ് നീരവ് മോദി ഇന്ത്യ വിടുന്നത്. ഇദ്ദേഹത്തിനു പിന്നാലെ, ജനുവരി ആറിന് അമേരിക്കക്കാരിയ നീരവിന്റെ ഭാര്യ ആമിയും രാജ്യം വിട്ടു. നീരവിന്റെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്‌സി ജനുവരി നാലിനാണ് രാജ്യം വിട്ടതെന്ന് അറിയുന്നു. നീരവിന്റെ ബെല്‍ജിയം പൗരത്വമുള്ള സഹോദരന്‍ നിഷാലും പണം തട്ടിപ്പു കേസില്‍ പ്രതിയാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കിയത് ജനുവരി 29 നാണെങ്കിലും ജനുവരി 31 ന് ആണ് സിബിഐ നീരവ് മോദിക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അന്നു തന്നെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും രണ്ടു പിഎന്‍ബി ഉദ്യോഗസ്ഥരുടെയും വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. ചില രേഖകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തതായാണ് അറിയുന്നത്.
അതേസമയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍