UPDATES

ട്രെന്‍ഡിങ്ങ്

അല്‍വാര്‍ ആള്‍ക്കൂട്ടകൊല: പൊലീസ് ആദ്യം കൊണ്ടുപോയത് പശുക്കളെ, ഇരയായ രക്ബറിനെ മൂന്ന് മണിക്കൂറിന് ശേഷം

രാംഗഢിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേയ്ക്ക് രക്ബര്‍ ഖാനെ എത്തിക്കുന്നതിന് മുമ്പ് തന്നെ 10 കിലോമീറ്റര്‍ ദൂരെയുള്ള ഗോശാലയില്‍ രണ്ട് പശുക്കളെ പൊലീസ് എച്ചിച്ചിരുന്നു.

രാജസ്ഥാനിലെ അല്‍വാറില്‍ രക്ബര്‍ ഖാന്‍ എന്ന യുവാവിനെ പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍. വിവരമറിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് പൊലീസ് എത്തി രക്ബറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതെന്നും മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന രക്ബറിനേക്കാള്‍ മുമ്പ് പശുക്കളെയാണ് കൊണ്ടുപോയതെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു. വെറും ആറ് കിലോമീറ്റര്‍ സഞ്ചരിക്കാനാണ് പൊലീസ് മൂന്ന് മണിക്കൂര്‍ സമയമെടുത്തത്. രാംഗഢിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേയ്ക്ക് രക്ബര്‍ ഖാനെ എത്തിക്കുന്നതിന് മുമ്പ് തന്നെ 10 കിലോമീറ്റര്‍ ദൂരെയുള്ള ഗോശാലയില്‍ രണ്ട് പശുക്കളെ പൊലീസ് എച്ചിച്ചിരുന്നു.

രാത്രി 12.41ഓടെ ഗോരക്ഷാ ഗുണ്ടകള്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിശ്വഹിന്ദു പരിഷദ് (വിഎച്ച്പി) നേതാവ് നവാല്‍ കിഷോര്‍ ശര്‍മയടക്കമുള്ളവര്‍. രക്ബര്‍ ഖാനെ ആശുപത്രിയിലെത്തിച്ചത് പുലര്‍ച്ചെ നാല് മണിക്ക്. അപ്പോഴേക്ക് രക്ബര്‍ മരിച്ചിരുന്നു. അതേസമയം ആക്രമണ വിവരമറിഞ്ഞ് 15-20 മിനുട്ടിനുള്ളില്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നതായും എന്നാല്‍ രക്ബര്‍ ഖാനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരുന്നതായുമാണ് പൊലീസ് പറയുന്നത്. രാത്രി ഒരു മണിക്ക് തന്നെ അക്രമം നടന്ന ലാലാവാന്ദി ഗ്രാമത്തില്‍ പൊലീസ് ജീപ്പ് കണ്ടതായാണ് നാട്ടുകാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

പൊലീസ് രക്ബര്‍ ഖാനെ മര്‍ദ്ദിച്ചതായും ഈ മര്‍ദ്ദനത്തിലാണ് രക്ബര്‍ കൊല്ലപ്പെട്ടതെന്നുമാണ് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയും വിഎച്ച്പി നേതാക്കളും ആരോപിക്കുന്നത്. പൊലീസ് സംഭവസ്ഥലത്ത് വച്ച് ആളുകളുടെ മുന്നിലിട്ടും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയും രക്ബറിനെ മര്‍ദ്ദിച്ചതായി ഇവര്‍ പറയുന്നു. കുറ്റക്കാരെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തിരിക്കുന്ന ധര്‍മ്മേന്ദ്രയും പരംജീതും സത്യത്തില്‍ പൊലീസിനെ സഹായിക്കുകയാണ് ചെയ്തതെന്നും സംഘപരിവാര്‍ നേതാക്കള്‍ വാദിക്കുന്നു. പൊലീസ് ഇവരുടെ പേരില്‍ എടുത്തിരിക്കുന്നത് കള്ളക്കേസാണെന്നും നേതാക്കള്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍