UPDATES

വാര്‍ത്തകള്‍

മോദിയുടെ കേദാർനാഥ് ‘തീർത്ഥാടനം’: തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ

കേദാർനാഥിലെ തീർത്ഥയാത്രക്കിടയിൽ മോദി മാധ്യമങ്ങളോട് സംസാരിച്ചതും തെരഞ്ഞെടുപ്പു കമ്മീഷൻ കാര്യമാക്കിയിട്ടില്ല. ഇക്കാര്യം തൃണമൂലിന്റെ പരാതിയിൽ പറയുന്നുണ്ട്.

ജനങ്ങളെ മതപരമായി സ്വാധീനിക്കുന്ന പ്രവർത്തനങ്ങൾ നടത്തരുതെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും പരാതി അയച്ചു. തൃണമൂലിന്റെ ദേരക് ഒബ്രിയാനാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകിയത്. മെയ് 17ന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടർമാരെ സ്വാധീനിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് കാട്ടിയാണ് തൃണമൂലിന്റെ പരാതി.

ഇതിനു പിന്നാലെ പശ്ചിമബംഗാളിലെ കോൺഗ്രസ്സ് നേതൃത്വവും തെരഞ്ഞെടുപ്പു കമ്മീഷന് ഇതേ പ്രശ്നമുന്നയിച്ച് പരാതി നൽകി. മോദിയുടെ കേദാർനാഥ് യാത്രയ്ക്ക് ദേശീയ മാധ്യമങ്ങളടക്കം വൻതോതിൽ പ്രചാരണം നൽകുകയായിരുന്നെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും കോൺഗ്രസ്സിന്റെ പരാതിയിൽ പറഞ്ഞു.

ഹീറ്റര്‍, ബെഡ്, അറ്റാച്ച്ഡ് ടോയ്‌ലറ്റ്, കുളിക്കാനുള്ള സ്ഥലം, ഇലക്ട്രിക് ഗീസര്‍, ഫോണ്‍; മോദി ധ്യാനമിരുന്നത് പ്രത്യേകം സജ്ജീകരിച്ച ഗുഹയില്‍

കേദാർനാഥിലെ തീർത്ഥയാത്രക്കിടയിൽ മോദി മാധ്യമങ്ങളോട് സംസാരിച്ചതും തെരഞ്ഞെടുപ്പു കമ്മീഷൻ കാര്യമാക്കിയിട്ടില്ല. ഇക്കാര്യം തൃണമൂലിന്റെ പരാതിയിൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കപ്പെടുന്നത് കമ്മീഷൻ നോക്കി നിൽക്കുകയാണെന്നും ഇത് നിർഭാഗ്യകരമാണെന്നും ദെരെക് ഒബ്രിയാൻ പറഞ്ഞു. അധാർമികമായ രീതിയിലുള്ള തെരഞ്ഞെടുപ്പു പ്രചാരണമാണ് മോദി നടത്തുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മോദിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വോട്ടുപിടിക്കാൻ മതങ്ങളെ ഉപയോഗിക്കരുതെന്ന ചട്ടം നിലനിൽക്കെ കമ്മീഷൻ ഉറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമാണ് പ്രചാരണം അവസാനിച്ചതിനു പിന്നാലെ പ്രധാനമന്ത്രി കേദാർനാഥിലേക്ക് പോയത്. ഇന്ന് രാവിലെ വരെ അദ്ദേഹം കേദാർനാഥിലെ പ്രത്യേകം സജ്ജീകരിച്ച ഗുഹയിൽ തപസ്സിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍