UPDATES

ഇന്ത്യ

‘കശ്മീരിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’; അത് ‘പ്രാദേശിക നിയമ വിരുദ്ധ’ ഗണത്തില്‍പ്പെട്ടതാണെന്ന് ഫേസ്ബുക്ക്

അരയ്‌ക്കു താഴെയുള്ള ഭാഗത്ത് എവിടെയെങ്കിലും ത്രിവർണ്ണ പതാക തൂക്കിക്കൊണ്ടുള്ള ഫോട്ടോകൾ, ദൈവങ്ങളെയും ആരാധനാമൂർത്തികളെയും  അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളും എന്നിവയും ഈ ഫേസ്ബുക് പോളിസി പ്രകാരം നീക്കം ചെയ്യപ്പെടും.

ചായക്കടകളിലും  ബാർബർ ഷോപ്പുകളിലും ഇരുന്ന് രാഷ്ട്രീയം ചർച്ച ചെയ്തിരുന്ന കാലം മാറി. ആരോഗ്യമുള്ള  സംവാദങ്ങൾ ഇന്ന് ഏറ്റവും അധികം നടക്കുന്നത് ഫേസ്‍ബുക്കിലാണ്.  സ്വകാര്യ ഇടങ്ങളിൽ ഒതുങ്ങി ഇരുന്ന് സമാന മനസ്കരുള്ള ഗ്രൂപ്പുകളിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നു.  ഇവിടെ സഭ്യവും അസഭ്യവുമായ ആരോഗ്യകരവും  അനാരോഗ്യകരവുമായ അഭിപ്രായ പ്രകടനങ്ങൾ ഒക്കെ നടക്കാറുണ്ട്.  അതുകൊണ്ടാണ് ഈ ചർച്ചകളെ ചില പ്രത്യേക സ്റ്റാൻഡേർഡുകൾ കൊണ്ട് ഫേസ്ബുക് തന്നെ നിയന്ത്രിക്കാറുള്ളത്. എന്നാൽ ‘പ്രാദേശികമായി നിയമവിരുദ്ധ’മായവ എന്ന് പറഞ്ഞുകൊണ്ട് കശ്മീരിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്യരുതെന്ന്‌ അറിയിച്ചിരിക്കുകയുമാണ് ഇപ്പോൾ ഫേസ്ബുക്.

കൂടാതെ അരയ്‌ക്കു താഴെയുള്ള ഭാഗത്ത് എവിടെയെങ്കിലും ത്രിവർണ്ണ പതാക തൂക്കിക്കൊണ്ടുള്ള ഫോട്ടോകൾ, ദൈവങ്ങളെയും ആരാധനാമൂർത്തികളെയും  അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളും എന്നിവയും ഈ ഫേസ്ബുക് പോളിസി പ്രകാരം നീക്കം ചെയ്യപ്പെടും. ഇവയുൾപ്പടെ 20  കർശന നിർദ്ദേശങ്ങളാണ് “പ്രാദേശികമായി നിയമ വിരുദ്ധമായവ ” എന്ന ഗണത്തിൽ നൽകിയിരിക്കുന്നത്.

ഓരോ പ്രാദേശിക സമൂഹത്തിന്റെയും  അതിലെ തന്നെ വിവിധ സമുദായങ്ങളുടെയും   വികാരങ്ങളും അവരുടെ അംഗീകൃത പെരുമാറ്റച്ചട്ടങ്ങളും  കണക്കിലെടുത്തുകൊണ്ടാണ് ചില പോസ്റ്റുകളോ ചിത്രങ്ങളോ ഫെസ്ബൂക് സ്വമേധയാ നീക്കം ചെയ്യുന്നത്.  ഇത്തരത്തിൽ പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കാൻ മാത്രമായി 15000 ത്തോളം ജീവനക്കാർ ഫേസ്ബുക്കിനുണ്ട്. അവർ ഫേസ്‍ബുക് പോളിസികൾ അനുസരിച്ച് ഈ കണ്ടന്റിനു എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധിക്കും.

പരിശോധിച്ച ശേഷം എന്തെങ്കിലും പ്രശ്നം ഉണ്ടെന്നു കണ്ടു കഴിഞ്ഞാൽ അത് പുറത്തുനിന്നുള്ള യാതൊരു ഇൻപുട്ടുകളും ഇല്ലാതെ തന്നെ വേണമെങ്കിൽ ഫേസ്‍ബുക്കിന് പോസ്റ്റ് സ്വമേധയാ എടുത്തുകളയുകയോ കൂടുതൽ അന്വേഷണങ്ങൾക്കായി മാറ്റി വെയ്ക്കുകയോ ചെയ്യാം. ഗൗരവമായ നിയമ പ്രശ്നങ്ങൾ പോസ്റ്റുമായി ബന്ധപ്പെട്ട് വരൻ സാധ്യത ഇല്ലെങ്കിൽ കൂടി ഫേസ്ബുക് മുൻകരുതൽ എടുക്കാറുണ്ട്.  ആളുകൾ ചില പോസ്റ്റുകൾ കൂട്ടമായി റിപ്പോർട്ട് ചെയ്യുമ്പോഴോ ഫേസ്ബുക് അൽഗോരിതം പ്രകാരം തന്നെ പ്രശ്നം ആകുന്നവയോ അപ്പോൾ തന്നെ പരിശോധിച്ചു നീക്കം ചെയ്യും.

എന്താണ് “പ്രാദേശികമായി നിയമവിരുദ്ധമായവ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.? ഈ ചോദ്യം  ഫേസ്ബുക്കിനോട് തന്നെ നേരിട്ട് ചോദിച്ചാൽ മൂന്നു കാര്യങ്ങൾ പരമ പ്രാധാന്യത്തോടെ എടുത്തുപറയും. ഫേസ്ബുക് പോളിസിയെ മാനിക്കാത്തവ, ഒരു രാജ്യത്തെ ഭരണകൂടത്തിന്റെയും സംവിധാനങ്ങളുടെയും സുഗതമായ നടത്തിപ്പിന് തടസമുണ്ടാക്കുന്നവ, ഒരു നാട്ടിൽ നിയമപ്രകാരം തന്നെ കുറ്റകൃത്യമായവ എന്നിവയൊക്കെ  ഫേസ്ബുക്  ഒരു ദയയുമില്ലാതെ എടുത്തുകളയുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്യും.

കശ്‍മീരിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ഈ രാജ്യത്തിൻറെ സുരക്ഷയെയും അഖണ്ഡതയെയും അപകടപ്പെടുത്തും എന്നാണ് ഫേസ്ബുക് വിശ്വസിക്കുന്നത്. കാശ്മീരിനെ സ്വാതന്ത്ര്യമാക്കുക, ഒറ്റയ്ക്കൊരു രാജ്യമാക്കുക, ഇന്ത്യയിൽ നിന്നും സ്വാതന്ത്ര്യം നൽകുക, മുതലായവയൊക്കെയാണ് നിങ്ങൾ ഇടാൻ ഉദ്ദേശിക്കുന്ന പോസ്റ്റിന്റെ ഉള്ളടക്കം എങ്കിൽ ഉറപ്പിച്ചോ, അത് നീക്കം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്. കശ്‍മീരിന്റെ മാത്രമല്ല ത്രിപുരയുടെയും മിസോറാമിന്റെയും നാഗാലാന്റിന്റെയും മണിപ്പൂരിന്റെയുമൊക്കെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ ഇത്തരത്തിൽ വിലക്കുകളുണ്ട്.

ആരാധന മൂർത്തികളെയോ ദൈവങ്ങളെയോ ഏതെങ്കിലും പ്രത്യേക മതത്തെയോ അപകീർത്തിപ്പെടുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇടരുതെന്ന് സൂചിപ്പിക്കുന്ന അവസരത്തിൽ “തമാശ പാടില്ല” എന്ന് ഫേസ്ബുക് നിരവധി തവണ എടുത്തുപറയുന്നുണ്ട്. മനുഷ്യരുടെ മാത്രമല്ല ദൈവങ്ങളുടെയും അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കണമെന്നത് ഫേസ്‌ബുക്കിന്റെ പോളിസി ആണ്. അതുകൊണ്ട് ദൈവങ്ങളെക്കുറിച്ച് ട്രോളുകൾ ഇറക്കാനോ, ദൈവങ്ങളെ തമ്മിൽ താരതമ്യം ചെയ്ത് സ്പർദ്ധ പരത്താനോഉദ്ദേശിക്കുന്നവർ  പെടും. അധികം തമാശകൾ ഒന്നും ഇവിടെ പറ്റില്ലെന്നാണ് ഫേസ്ബുക് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍