UPDATES

ട്രെന്‍ഡിങ്ങ്

ഗോഡ്സെ ദേശഭക്തനായിരുന്നെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിങ് താക്കൂർ

ഗോഡ്സെയെ ഭീകരനെന്നു വിളിക്കുന്നവർ അവരവർക്കുള്ളിലേക്ക് നോക്കാൻ‌ തയ്യാറാകണമെന്നും പ്രഗ്യ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്സെ ദേശഭക്തനായിരുന്നെന്ന് അവകാശപ്പെട്ട് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രഗ്യാ സിങ് താക്കൂർ. ‘നാഥുറാം ഗോഡ്സെ ദേശഭക്തനായിരുന്നു, ഇപ്പോഴും ആണ്, ഇനിയും ആയിരിക്കും’ എന്നായിരുന്നു പ്രഗ്യാ സിങ്ങിന്റെ പ്രസ്താവന.

ഗോഡ്സെയെ ഭീകരനെന്നു വിളിക്കുന്നവർ അവരവർക്കുള്ളിലേക്ക് നോക്കാൻ‌ തയ്യാറാകണമെന്നും പ്രഗ്യ പറഞ്ഞു. അത്തരക്കാർക്ക് ഈ തെരഞ്ഞെടുപ്പിൽ മറുപടി കിട്ടുമെന്നും അവർ പറഞ്ഞു.

നേരത്തെ, രാജ്യത്ത് ‘ഹിന്ദുത്വ തീവ്രവാദം’ എന്ന സിദ്ധാന്തം സൃഷ്ടിച്ചത് തന്റെ എതിർ സ്ഥാനാർത്ഥി ദിഗ്‌വിജയ് സിങ്ങാണെന്ന് ആരോപിച്ച് പ്രഗ്യാ സിങ് രംഗത്തു വന്നിരുന്നു. കാവി നിറത്തെ ഭീകരതയുടെ നിറമാക്കി വ്യാഖ്യാനിച്ചത് ദിഗ്‌വിജയ് സിങ്ങാണെന്നും അവർ ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍