UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജി വച്ച പ്രതാപ് ഭാനു മേത്തയ്ക്ക് പകരം അശോക യൂണിവേഴ്‌സിറ്റി വി.സിയായി മലാബിക സര്‍ക്കാര്‍

സമകാലീന ലോകത്ത് രാഷ്ട്രീയവും തത്വചിന്താപരവുമായ പല കാഴ്ചപ്പാടുകളും ശിഥിലമായ അവസ്ഥയിലാണ് എന്ന് മെഹ്ത നിരീക്ഷിച്ചു.

അക്കാഡമിക് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അറിയപ്പെടുന്ന പൊളിറ്റിക്കല്‍ സയന്റിസ്റ്റ് ആയ പ്രതാപ് ഭാനു മെഹ്ത, അശോക യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സ്ഥാനം പ്രതാപ് ഭാനു മെഹ്ത ഒഴിഞ്ഞത്. ഹരിയാനയിലെ സോണിപതിലാണ് അശോക സര്‍വകലാശാല. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നല്‍കിയ വിടവാങ്ങല്‍ കത്തില്‍ പ്രതാപ് ഭാനു മേത്ത പറയുന്നത്. പൂര്‍ണസമയ അക്കാഡമിക് ജീവിതത്തിലേയ്ക്ക് മടങ്ങാനായാണ് താന്‍ സ്ഥാനമൊഴിയുന്നത് എന്നാണ്. ഓഗസ്റ്റ് ഒന്നിന് യൂണിവേഴ്‌സിറ്റിയുടെ പുതിയ വിസിയായി ബംഗാളിയും കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായ മലാബിക സര്‍ക്കാര്‍ ചുമതലയേല്‍ക്കും. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് പ്രതാപ് ഭാനു മെഹ്ത സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഭരണപരമായ ചുമതലകളും അക്കാഡമിക് താല്‍പര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്ന് പ്രതാപ് ഭാനു മെഹ്ത പറഞ്ഞിരുന്നു. 2017 ജൂലായിലാണ് മെഹ്ത അശോക യൂണിവേഴ്‌സിറ്റി വിസിയായി ചുമതലയേറ്റത്. ഇതിന് മുമ്പ് നിരവധി അക്കാഡമിക് ചുമതലകള്‍ വിവിധയിടങ്ങളിലായി വഹിച്ചിരുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചില്‍ പ്രൊഫസറായിരുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പ്രൊഫസറായ മലാബിക സര്‍ക്കാര്‍ നിലവില്‍ അക്കാഡമിക് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ എന്ന നിലയില്‍ അശേക യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഫാക്കല്‍ട്ടി ആന്‍ഡ് റിസര്‍ച്ച് മുന്‍ ഡീനാണ്. നാല് വര്‍ഷമായി അശോക യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി മുന്‍ വിസിയും ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസറുമാണ്.

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെക്കുറിച്ചൊന്നും പ്രതാപ് ഭാനു മേത്ത കത്തില്‍ പറയുന്നില്ല. അതേസമയം സമകാലീന ലോകത്ത് രാഷ്ട്രീയവും തത്വചിന്താപരവുമായ പല കാഴ്ചപ്പാടുകളും ശിഥിലമായ അവസ്ഥയിലാണ് എന്ന് മെഹ്ത നിരീക്ഷിച്ചു. അശോക യൂണിവേഴ്‌സിറ്റി പിന്തുടരുന്ന മൂല്യങ്ങള്‍ക്ക് എന്റെ മാറ്റം കൊണ്ട് ഒന്നും സംഭവിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. എല്ലാ തരത്തിലുമുള്ള അക്കാഡമിക് സ്വതന്ത്ര്യവും തുടര്‍ന്നുമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത് – മെഹ്ത പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍