UPDATES

പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നതാകണം: നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി

അഴിമതിവച്ചുപൊറുപ്പിക്കില്ല. കള്ളപ്പണത്തിനെതിരായ പ്രചാരണം വേഗത്തിലാക്കും. അഴിമതിയോടും അഴിമതിക്കാരോടും സര്‍ക്കാരിന് ഒരു തരത്തിലുള്ള അനുകമ്പയുമുണ്ടാകില്ലെന്ന് രാഷ്ട്രപതി വ്യക്തമാക്കുവന്നു.

കാർഷിക ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബന്ധമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. 17ാം ലോക്സഭയിൽ രണ്ടാം മോദി സർക്കാറിന്റെ നയ പ്രഖ്യാപന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വരൾച്ച. അതിനെ മറികടക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. ഇല ശക്തി മന്ത്രാലത്തിന് കീഴിൽ ഭാവിതലമുറയ്ക്ക് കുടിവെള്ളം കരുതിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഗ്രാമീണ മേഖലയുടെ വികസനം ശക്തിപ്പെടുത്തുമെന്നും രാഷ്ട്രപതി പാർലമെന്റിൽ നടത്തിയ തന്റെ പ്രസംഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വ്യക്തമാക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നതാകണം പുതിയ ഇന്ത്യയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തിൽ പറഞ്ഞു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.

അതേസമയം, രാജ്യത്തെ 61 കോടി ജനങ്ങൾ വോട്ട് ചെയ്ത് ചരിത്രം സൃഷ്ടിച്ച തിരഞ്ഞെടുപ്പിൽ മികച്ച ജനവിധിയാണ് ഉണ്ടായത്. എല്ലാവർക്കുമൊപ്പം എല്ലാവർരുടെയും വികസനം എന്നാതാണ് സർക്കാറിന്റെ നിലപാടെന്നും അതിനുള്ള അംഗീകാരമാണ് ജനവിധിയെന്നും വ്യക്തമാക്കുന്നു. രാജ്യത്തെ ദരിദ്ര കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കും. മുന്നു വർഷത്തിനനം കാർഷിക വരുമാനം ഇരട്ടിയാക്കും 13,000 കോടിയുടെ കാർഷിക ക്ഷേമ പദ്ധതികൾ നടപ്പാക്കും, കർഷിക മേഖലയിൽ 25 ലക്ഷം കോടിയുടെ നിക്ഷേപം നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറയുന്നു.

വലിയ വികസന പ്രവർത്തനങ്ങളാണ് സര്‍ക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം 112 ആസ്പിരേഷൻ ജില്ലകൾ കണ്ടെത്തും. ചെറുകിട വ്യാപാരികൾക്ക് പെന്‍ഷൻ ഏർപ്പെടുത്തും. സ്ത്രീകള്‍ക്കും യുവാക്കൾക്കുമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി ലോകത്ത് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ നിലവിലുള്ള രാജ്യം ഇന്ത്യയാണെന്നും അവകാശപ്പെട്ടു. സൈനികരുടെ ഉന്നമനവും സർക്കാർ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനം. സൈനികരുടെ കുട്ടികൾക്ക് സ്കോളർഷിപ്പ് വർധിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ സീറ്റ് അനുവദിക്കും. സർജിക്കൽ സ്ട്രൈക്കും പുൽവാമ ആക്രമണത്തിന് ശേഷം നടന്ന വ്യോമാക്രമണവും നമ്മുടെ ശക്തിതെളിയിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അഴിമതിവച്ചുപൊറുപ്പിക്കില്ല. കള്ളപ്പണത്തിനെതിരായ പ്രചാരണം വേഗത്തിലാക്കും. അഴിമതിയോടും അഴിമതിക്കാരോടും സര്‍ക്കാരിന് ഒരു തരത്തിലുള്ള അനുകമ്പയുമുണ്ടാകില്ലെന്ന് രാഷ്ട്രപതി വ്യക്തമാക്കുവന്നു.

അംഗീകാരമാണ് ജനവിധിയെന്നും വ്യക്തമാക്കുന്നു. രാജ്യത്തെ ദരിദ്ര കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കും. മുന്നു വർഷത്തിനനം കാർഷിക വരുമാനം ഇരട്ടിയാക്കും 13,000 കോടിയുടെ കാർഷിക ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നും നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറയുന്നു.

ഉടമസ്ഥാവകാശം തെളിയിക്കാതെ എങ്ങനെയാണ് ഭൂനികുതി സ്വീകരിക്കുക? ഹാരിസണ്‍ അടക്കമുള്ളവരില്‍ നിന്ന് 38000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള സിവില്‍ കേസ് വൈകിപ്പിക്കുന്നതാര്‍?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍