UPDATES

വായിച്ചോ‌

മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി: മോദിയുടെ വിവാദ ഇന്റര്‍വ്യൂവിനെ പറ്റി ഗാര്‍ഡിയന്‍

ബിജെപിയിലെ മറ്റ് നേതാക്കളില്‍ പലരും മാധ്യമപ്രവര്‍ത്തകരെ ‘പ്രെസ്റ്റിറ്റിയൂട്ട്‌സ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം മറുപക്ഷത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിടുന്നു.

മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാണ് ആരോപണം. മോദി എഎന്‍ഐ (ഏഷ്യന്‍ ന്യൂസ് ഇന്‌റര്‍നാഷണല്‍) നല്‍കിയ അപൂര്‍വ അഭിമുഖം നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണ് എന്ന ആരോപണം ഇന്ത്യയില്‍ ശക്തമാണെന്നും ദ ഗാര്‍ഡിയന്‍ പറയുന്നു. 2014ല്‍ അധികാരമേറ്റെടുത്തത് മുതല്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് മോദി അകലം പാലിക്കുകയാണ്. ഒരു വാര്‍ത്താസമ്മേളനം പോലും പ്രധാനമന്ത്രിയായ ശേഷം മോദി നടത്തിയില്ല. മോദിയുടെ ഉത്തരങ്ങളില്‍ ഉപചോദ്യങ്ങളൊന്നും തന്നെ അഭിമുഖം നടത്തിയയാള്‍ ചോദിച്ചില്ല. ബിജെപിയിലെ മറ്റ് നേതാക്കളില്‍ പലരും മാധ്യമപ്രവര്‍ത്തകരെ ‘പ്രെസ്റ്റിറ്റിയൂട്ട്‌സ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം മറുപക്ഷത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിടുന്നു. രാഹുല്‍ മാധ്യമങ്ങള്‍ക്ക് പ്രാപ്യനാണ്.

മാധ്യമങ്ങളെ കാണുന്നില്ല എന്ന വ്യാപകമായ പരാതിയാണ് എഎന്‍ഐയ്ക്ക് ഇന്റര്‍വ്യൂ നല്‍കാന്‍ മോദിയെ പ്രേരിപ്പച്ചത് എന്ന വിലയിരുത്തലുണ്ട്. മാധ്യമങ്ങളെ കാണുന്നില്ല എന്ന് പറഞ്ഞ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ മോദി കടന്നാക്രമിച്ചിരുന്നത്. താന്‍ പ്രധാനമന്ത്രിയായിരിക്കെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയും മാധ്യമങ്ങളെ കാണുകയും ചെയ്തിട്ടുണ്ടെന്ന് മന്‍മോഹന്‍ സിംഗ് ഓര്‍മ്മിപ്പിച്ചിരുന്നു. വിദേശ സന്ദര്‍ശനങ്ങളിലടക്കം മാധ്യമങ്ങള്‍ മന്‍മോഹന്‍ സിംഗിനെ അനുഗമിക്കാറുണ്ട്. എന്നാല്‍ മോദി മാധ്യമപ്രവര്‍ത്തകരെ തന്റെ യാത്രാസംഘത്തില്‍ ഉള്‍പ്പെടുത്താറില്ല. മോദിയെ ചോദ്യം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് കഴിയാത്ത അവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തെ അപകടത്തിലാക്കുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/rpza2b

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍