UPDATES

ട്രെന്‍ഡിങ്ങ്

മോദി ഇന്ന് വിജയകരമെന്ന് പ്രഖ്യാപിച്ചത് 2010ല്‍ യുപിഎ കാലത്ത് തുടങ്ങിയ പദ്ധതി

ആന്റി സാറ്റലൈറ്റ് മിസൈലുകൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടന്നുവരികയാണെന്ന് ആദ്യമായി ഒരു പ്രഖ്യാപനം ഉണ്ടാകുന്നത് 2010ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന 97ാമത് ശാസ്ത്ര കോൺഗ്രസിലാണ്.

ശത്രു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ, അവയുടെ ഭ്രമണ പഥത്തിൽ വെച്ച് തന്നെ നശിപ്പിച്ച് കളയാനുള്ള ആന്റി സാറ്റലൈറ്റ് മിസൈലുകൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടന്നുവരികയാണെന്ന് ആദ്യമായി ഒരു പ്രഖ്യാപനം ഉണ്ടാകുന്നത് 2010ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന 97ാമത് ശാസ്ത്ര കോൺഗ്രസിലാണ്. മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ.

ഗവേഷണത്തെക്കുറിച്ച് കോൺഗ്രസിൽ (ഡിഫെൻസ് റിസര്‍ച്ച് ആൻഡ് ഡെവലപ്പ്മെന്റ്റ് ഓർഗനൈസേഷൻ) തലവൻ രൂപേഷ് നേരിട്ടറിയിക്കുകയായിരുന്നു. അതിന് ശേഷം ഇത്തരമൊരു മിസൈൽ വികസിപ്പിക്കാനുള്ള അടിസ്ഥാന ഘട്ടങ്ങളെല്ലാം പൂർത്തിയായെന്നാണ് അന്നത്തെ പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേശകൻ ഡോ.വികെ സരസ്വത് പ്രഖ്യാപിക്കുകയും ചെയ്തത്. മിസൈലുകൾ നശിപ്പിച്ച് കളയാൻ കെൽപ്പുള്ള എക്സോ അറ്റ്‌മോസ്‌ഫെറിക്ക് വാഹങ്ങൾ വികസിപ്പിച്ച് വരികയാണെന്നും ആ കാലഘട്ടത്തിൽ തന്നെ ഗവേഷകർ അവകാശപ്പെട്ടിരുന്നു.

2012ല്‍ അഗ്നി അഞ്ച് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത് ആന്റി സാറ്റലൈറ്റ് വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി പ്രകടമാക്കിയിരുന്നു. 2007ലാണ് എ സാറ്റ് മിസൈല്‍ ചൈന വിജയകരമായി പരീക്ഷിച്ചത്. ബഹിരാകാശത്തെ ആയുധവത്കരണം ഉണ്ടാക്കുന്ന പ്രത്യാഘാതവും ബഹിരാകാശ മാലിന്യങ്ങള്‍ സംബന്ധിച്ച പ്രശ്‌നവും ഇത്തരം പരീക്ഷണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍