UPDATES

ട്രെന്‍ഡിങ്ങ്

പുല്‍വാമയ്ക്കിടയിലെ മോദിയുടെ ഫോട്ടോഷൂട്ട്: കോണ്‍ഗ്രസിന്റെ ആരോപണം ടൈംസ് ഓഫ് ഇന്ത്യ പറയുന്നത് പോലെ നുണയാണോ? എന്താണ് വസ്തുത?

ടൈംസ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണത്തില്‍ വസ്തുതയില്ല എന്നാണ് ആള്‍ട്ട് ന്യൂസ് പറയുന്നത്.

ഫെബ്രുവരി 14ന് വൈകീട്ട് 3.10നും 5.10നും ഇടയിലുള്ള സമയം, അതായത് പുല്‍വാമ ഭീകരാക്രമണം നടന്ന സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ഫോട്ടോ ഷൂ്ട് നടത്തുകയായിരുന്നുവെന്നും ഇതിന് ശേഷം ഫോണിലൂടെ ഒരു തിരഞ്ഞെടുപ്പ് റാലിയെ അംഭിസംബോധന ചെയ്ത് പ്രസംഗിച്ചെന്നുമുള്ള കോണ്‍ഗ്രസിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ് എന്നാണ് ഫാക്ട് ചെക്കിംഗ് എന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. ഡിസ്‌കവറി ചാനലുമായി ചേര്‍ന്ന് ടൂറിസം പ്രൊമോഷന് വേണ്ടി നടത്തിയ ഫോട്ട് ഷൂട്ട് പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പാണ് നടന്നത് എന്നും ഇതിനാല്‍ കോണ്‍ഗ്രസിന്റെ ആരോപണം തെറ്റാണെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ വാദിക്കുന്നത്. അതേസമയം ടൈംസ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണത്തില്‍ വസ്തുതയില്ല എന്നാണ് ആള്‍ട്ട് ന്യൂസ് പറയുന്നത്.

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹവ്യൂഹത്തിന് നേരെ ആക്രമണം നടന്നത് വൈകീട്ട് 3.10നും 3.15നുമിടയിലാണ് സംഭവിച്ചത്. ഇതിന് മുമ്പ് തന്നെ ഫോട്ടോഷൂട്ട് കഴിഞ്ഞിരുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഫോട്ടോഷൂട്ടിന് ശേഷം രുദ്രാപൂരിലേയ്ക്ക് പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോള്‍ 3.30ഓട് കൂടി പ്രധാനമന്ത്രിക്ക് പൂല്‍വാമ ആക്രമണം സംബന്ധിച്ച വിവരം ലഭിച്ചതായും തുടര്‍ന്ന് നാല് മണി മുതല്‍ 4.45 വരെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അടിയന്തര യോഗങ്ങള്‍ ചേര്‍ന്നതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റാലിയില്‍ നേരിട്ട് പങ്കെടുക്കാതെ ഫോണിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു എന്നും പറയുന്നു. 5.15ഓടെയായിരുന്നു ഇത്. തുടര്‍ന്ന് റോഡ് മാര്‍ഗം ബറെയ്‌ലിയിലേയ്ക്ക് പോയ പ്രധാനമന്ത്രി ഇവിടെ നിന്ന് വിമാന മാര്‍ഗം ഡല്‍ഹിയിലേയ്ക്ക് തിരിക്കുകയായിരുന്നു. രാംനഗറിലെ ഗസ്റ്റ് ഹൗസില്‍ വച്ച് വീണ്ടും പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു എന്നും ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

ഡിസ്‌കവറി ചാനലിന്റെ ഫോട്ടോ ഷൂട്ട് എപ്പോള്‍ തുടങ്ങി, എപ്പോള്‍ അവസാനിച്ചു എന്നത് സംബന്ധിച്ച് യാതൊരു വിവരവും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിലില്ല. നാല് മണി വരെയുള്ള പ്രധാനമന്ത്രിയുടെ പ്രവൃത്തികള്‍ സംബന്ധിച്ച് യാതൊരു വിവരവുമില്ല. പ്രധാനമന്ത്രി ഖിന്നനോലി ഗസ്്റ്റ് ഹൗസിന് സമീപമാണ് ഡിസ്‌കവറിക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയത്. ഗസ്റ്റ് ഹൗസ് വിട്ടതിന് ശേഷം ധന്‍ഗാരി ഗേറ്റ് വഴി റിസര്‍വ് വനത്തിലേയ്ക്ക് പോയി. പിന്നീട് ബറെയ്‌ലിയിലേയ്ക്ക് പോകുന്നതിന് മുമ്പ് ധന്‍ഗാരി ഗേറ്റിലേയ്ക്കും. ഫേസ്ബുക്ക് ലൈവ് വീഡിയോ തെളിവാക്കി കൊണ്ട് ആള്‍ട്ട് ന്യൂസ് പറയുന്നത് വൈകീട്ട് 7.29നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം രാംനഗറിലെ ലഖന്‍പൂര്‍ ചുംഗിയിലുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നിന്ന് ബറെയ്‌ലിയിലേയ്ക്ക് പോയത് എന്നാണ്.

ഖിന്നനൗലി റെസ്റ്റ് ഹൗസില്‍ നിന്ന് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേയ്ക്കുള്ളത് 37 കിലോമീറ്റര്‍. അമര്‍ ഉജാലയുടെ റിപ്പോര്‍ട്ട് പ്രകാരം രാം നഗര്‍ റസ്റ്റ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 19 മിനുട്ടോളം ചിലവഴിച്ചിരുന്നു. ഏതാണ്ട് 7.10 സമയത്തായിരിക്കണം പ്രധാനമന്ത്രി റസ്റ്റ് ഹൗസിലെത്തിയത്. ബിജെപി അവകാശപ്പെടുന്നത് പോലം 3.30ന് പ്രധാനമന്ത്രി ഫോറസ്റ്റ് റേഞ്ച് വിട്ടു എന്നതിന് യാതൊരു തെളിവുമില്ലെന്ന് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു. ബിജെപിയും സര്‍ക്കാരും അവകാശപ്പെടുന്നത് പോല െഎവിടെ വച്ചാണ് അടിയന്തര കോളുകള്‍ പ്രധാനമന്ത്രി അറ്റന്റ് ചെയ്തത് എന്നതില്‍ വ്യക്തതയില്ല. വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും ലൈവ് വീഡിയോകളും അടിസ്ഥാനമാക്കി ആള്‍ട്ട് ന്യൂസ് പറയുന്ന് പ്രധാനമന്ത്രി കോര്‍ബറ്റ് ഫോറസ്്റ്റ് റിസര്‍വിന് പുറത്തുകടന്നത് വൈകീട്ട് 6 മണിക്ക് ശേഷമാണ്. 5.15ന് നടത്തിയ പ്രസംഗത്തില്‍ പുല്‍വാമ ആക്രമണം സംബന്ധിച്ച് പരാമര്‍ശമില്ല.

അതസമയം പ്രധാനമന്ത്രിയുടെ ഫോ്‌ട്ടോ ഷൂട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പുറത്തുവിട്ട നാല് ഫോട്ടോകളില്‍ മൂന്നെണ്ണം എടുത്തത് പുല്‍വാമ ആക്രമണത്തിന് മുമ്പായിരുന്നു എന്ന് ആള്‍ട്ട് ന്യൂസ് പറയുന്നു. എന്നാല്‍ നാലാമത്ത ഫോട്ടോ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്.

വായനയ്ക്ക്‌: https://goo.gl/iNvRiA

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍