UPDATES

വാര്‍ത്തകള്‍

23ന് മുമ്പ് മോദി നാഗ്പൂരിലെത്തി മോഹന്‍ ഭഗവതിനെ കാണും; സന്ദര്‍ശനം ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രി പദം ഉറപ്പിക്കാനോ?

ബിജെപി നേതൃത്വം മോദിയിലേയ്ക്ക് കേന്ദ്രീകരിക്കുന്നതില്‍ ആര്‍എസ്എസിന് വലിയ അതൃപ്തിയുണ്ടായിരുന്നു.

ഇന്നലെ ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോദി പങ്കെടുത്തെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് മുഴുവന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആയിരുന്നു. മോദിയുടെ ശരീരഭാഷ വ്യക്തമാക്കുന്നത് എന്‍ഡിഎക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പോലും മോദി അദ്ദേഹം പ്രധാനമന്ത്രിയാകില്ല എന്ന തരത്തിലുള്ള വിലയിരുത്തലുകളുണ്ട്. ഏതായാലും മേയ് 23ന് ഫലം വരുന്നതിന് മുമ്പ് മോദി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി സര്‍ സംഘചാലക് മോഹന്‍ ഭഗവതിനെ കാണും. ഇത് പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാനാണ് എന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് പറയുന്നത്.

പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്. ഏപ്രിലില്‍ നാഗ്പൂര്‍ ഉള്‍പ്പെടുന്ന വിദര്‍ഭ മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോളും മോദി ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നില്ല. ബിജെപി നേതൃത്വം മോദിയിലേയ്ക്ക് കേന്ദ്രീകരിക്കുന്നതില്‍ ആര്‍എസ്എസിന് വലിയ അതൃപ്തിയുണ്ടായിരുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത പക്ഷം എന്‍ഡിഎ ഘടകക്ഷികളുടെ അഭിപ്രായം നിര്‍ണായകമാകും. ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ അടക്കമുള്ളവര്‍ മോദിയല്ലാതെ മറ്റൊരാളെ പ്രധാനമന്ത്രിയാക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചേക്കാം. ഇത് സംബന്ധിച്ച സൂചനകള്‍ നിതീഷ് നേരത്തെ തന്നെ നല്‍കിയിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ മോദിക്ക് പകരം മറ്റൊരാളെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചേക്കാം. ആര്‍എസ്എസിന് നേതൃത്വത്തിന് വലിയ തോതില്‍ താല്‍പര്യമുള്ള നിതിന്‍ ഗഡ്കരി അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുവന്നേക്കാം.

ബിജെപി മുന്‍ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരിക്ക് വേണ്ടി നാഗ്പൂരില്‍ മോദി പ്രചാരണത്തിനെത്താതിരുന്നത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. പല ബിജെപി നേതാക്കള്‍ക്കും പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയിലെ ശക്തമായ ഭിന്നതയാണ് ഇത് വ്യക്തമാക്കുന്നത് എന്ന് ഗഡ്കരിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ നാന പടോലെ വയറിനോട് പറഞ്ഞു. പടോലെ 2017ല്‍ മോദിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണ്.

300 സീറ്റ് ബിജെപി നേടും എന്ന് അമിത് ഷാ പറയുമ്പോളും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് പറഞ്ഞ മോദി അത്ര വലിയ ആത്മവിശ്വാസമൊന്നും പ്രകടിപ്പിച്ചില്ല. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്. ബിജെപി നേതൃത്വം മോദിയിലേയ്ക്ക് കേന്ദ്രീകരിക്കുന്നതില്‍ ആര്‍എസ്എസിന് വലിയ അതൃപ്തിയുണ്ടായിരുന്നു. ആര്‍എസ്എസ് തന്നെ ഒതുക്കുമോ എന്ന പേടി മോദിക്കുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനമെന്നാണ് സൂചന.

ക്ലീന്‍ ചിറ്റുകള്‍, പക്ഷപാതപരമായ തീരുമാനങ്ങള്‍; അവസാനിക്കുന്നത് കമ്മീഷന്‍ ഏറ്റവും കൂടുതല്‍ ആക്ഷേപം നേരിട്ട തെരഞ്ഞടുപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍