UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സത്യം കൊണ്ടാണ് ഞാൻ പ്രതിരോധിക്കുന്നത്’: എംജെ അക്ബറിന്റെ മാനനഷ്ടക്കേസിൽ പ്രിയ രമാനിക്ക് ജാമ്യം

കഴിഞ്ഞവർഷം ഒക്‌ടോബർ 17നാണ് ലൈംഗികാരോപണങ്ങളെത്തുടർന്ന് എംജെ അക്ബറിനു കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.

തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും മനാധ്യമപ്രവർത്തകനുമായ എംജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ മാധ്യമ പ്രവർത്തക പ്രിയ രമാനിക്ക് ജാമ്യം. രമാനി ഉന്നയിച്ച ലൈംഗികാരോപണം വ്യാജമാണെന്ന അക്ബറിന്റെ കേസിനെ തുടർന്നാണ്  പ്രിയയ്ക്ക് കോടതി സമൻസ് അയച്ചത്. പതിനായിരം രൂപ കോടതിയിൽ കെട്ടിവെച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. മാർച്ച് 8ന് ഡൽഹി കോടതി തുടർവാദങ്ങൾ പരിഗണിക്കും. “ഞാൻ കാത്തിരിക്കുകയാണ്, ഇനി ഞാൻ എന്റെ കഥ പറഞ്ഞ് തുടങ്ങും, സത്യം കൊണ്ടാണ് ഞാൻ പ്രതിരോധിക്കുന്നത്” -ജാമ്യം നേടി പുറത്തേക്കിറങ്ങിയ പ്രിയ രമാനി വാർത്താ ഏജൻസിയായ എഎന്‍ഐയോട് പ്രതികരിച്ചു.

ചില ട്വീറ്റുകളിലൂടെയാണ് ഇരുപത് വർഷങ്ങൾക്ക് മുമ്പ് അക്ബർ തന്നോട് മോശമായി പെരുമാറിയെന്ന് പ്രിയ ആരോപണമുന്നയിച്ചത്. MeToo മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു ഈ വെളിപ്പെടുത്തലുകൾ. എന്നാൽ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതവും തന്നെ കരിവാരിത്തേക്കാൻ മനപ്പൂർവ്വം കെട്ടിച്ചമച്ചതുമാണെന്നായിരുന്നു അക്ബറിന്റെ വിശദീകരണം. പ്രിയയുടെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ അടിസ്ഥാനരഹിതമാണെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത് ആദ്യമായല്ല എം ജെ അക്ബറിനെതിരെ ഒരു മാധ്യമപ്രവർത്തക ലൈംഗികാരോപണം ഉന്നയിക്കുന്നത്. സൈബർ മീഡിയ ഇടങ്ങളിലൂടെ നിരവധി സ്ത്രീകളാണ് തങ്ങളോട് കേന്ദ്രമന്ത്രി മോശമായി പെരുമാറിയിരുന്നുവെന്ന് ആരോപിച്ചത്.

തൽക്കാലം തനിക്കെതിരെ വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന എം ജെ അക്ബറിന്റെ വിശദീകരണം മാത്രമാണ് കോടതിക്കു മുന്നിലുള്ളത്. മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർവാദം കേൾക്കുന്ന സമയത്ത് കൂടുതൽ അന്വേഷണങ്ങൾ നടക്കും.

കഴിഞ്ഞവർഷം ഒക്‌ടോബർ 17നാണ് ലൈംഗികാരോപണങ്ങളെത്തുടർന്ന് എംജെ അക്ബറിനു കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. സൈബർ മീഡിയയിലും മറ്റും പ്രിയ രമാനിയുടെ ആരോപണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിലാണ് അക്ബർ രാജി വെച്ച് മാറിനിന്നത്. വ്യാജ ആരോപണങ്ങളുന്നയിച്ച് തന്റെ അന്തസ്സിന് കളങ്കം വരുത്തിയെന്നാരോപിച്ചാണ് അക്ബർ പ്രിയ രമാനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍