UPDATES

അഴിമതികൾ ഓരോന്നായി പുറത്തേക്ക്; പീയൂഷ് ഗോയലിന് 650 കോടി വെട്ടിച്ച കമ്പനിയുമായി ബന്ധം

2010- വരെ ഷിര്‍ദ്ദി ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടറായിരുന്നു ഗോയല്‍; വായ്പ തിരിച്ചടയ്ക്കാത്ത കമ്പനി ഉടമ, ഗോയലിന്റെ ഭാര്യയുടെ സ്ഥാപനത്തിന് ഉപാധിരഹിതമായി 1.59 കോടി രൂപ വായ്പയും നല്കി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിനു ശേഷം അമിത് ഷായുടെ പുത്രന്‍ ജയ് ഷായുടെ ഉടമസ്ഥയിലുളള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വര്‍ദ്ധിച്ചു എന്ന വാര്‍ത്ത ദി വയറിലൂടെ രോഹിണി സിംഗ് പുറത്തുകൊണ്ടുവന്നപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ കോളിളക്കങ്ങളാണ് അത് ഉണ്ടാക്കിയത്. പ്രതിരോധത്തില്‍ ആയ ബിജെപി വയറിനെതിരെയും രോഹിണി സിംഗിനെതിരെയും രംഗത്തുവരികയും മാനനഷ്ട കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. തന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ മോദി മന്ത്രിസഭയിലെ പ്രമുഖനായ പീയൂഷ് ഗോയലിന് 650 കോടി രൂപയുടെ ബാങ്ക് തിരിച്ചടവ് മുടക്കിയ ഷിര്‍ദി ഇന്‍ഡസ്ട്രീസുമായുള്ള ബന്ധം പുറത്തുകൊണ്ടുവരികയാണ് രോഹിണി സിംഗ്. റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.

ബാങ്കുകളുടെ കിട്ടാക്കടങ്ങളെ കുറിച്ചുള്ള പൊതുജന ആശങ്കകള്‍ മുറുകുന്ന കാലത്ത്, കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്തും താന്‍ ഡയറക്ടറായിരുന്ന, പിന്നീട് അയാള്‍ ഒഴിഞ്ഞതിനു ശേഷം 650 കോടി രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയ, ആ കമ്പനിയില്‍ തന്റെ താത്പര്യം എന്താണെന്ന് പ്രഖ്യാപിക്കാന്‍ ഒരു മന്ത്രിക്ക് ഉത്തരവാദിത്തമില്ലേ?

മുംബൈ ആസ്ഥാനമായ ലാമിനേറ്റ് നിര്‍മ്മാതാക്കള്‍ ഷിര്‍ദി ഇന്‍ഡസ്ട്രീസ് ആണ് കമ്പനി. 2010 വരെ അതിന്റെ അദ്ധ്യക്ഷന്‍ -കമ്പനി വായ്പകള്‍ എടുക്കുകയും തിരിച്ചടവ് വൈകിച്ച് Crisil മുന്നറിയിപ്പ് നല്കുകയും ചെയ്ത സമയത്ത്- ഇപ്പോള്‍ റെയില്‍വേ മന്ത്രിയും മോദി സര്‍ക്കാരിലെ പ്രധാന പ്രശ്ന പരിഹാരക്കാരില്‍ ഒരാളുമായ പീയൂഷ് ഗോയല്‍ ആയിരുന്നു എന്നു ദി വയറിന് വേണ്ടി രോഹിണി സിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുമേഖല ബാങ്കുകള്‍ക്കുള്ള വായ്പ തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയെങ്കിലും മറ്റൊരു അനുബന്ധ സ്ഥാപനം വഴി, ഗോയലിന്റെ ഭാര്യ നടത്തിയിരുന്ന Intercon Advisers Pvt Limited-നു ഷിര്‍ദിയുടെ പ്രൊമോട്ടര്‍മാര്‍ ഉപാധിരഹിത വായ്പ നല്കി. ഈ വായ്പ “സൌഹൃദത്തിന്റെ അടിസ്ഥാനത്തിലാണ്” നല്‍കിയതെന്നാണ് അവര്‍ പറയുന്നത്. Intercon സാമ്പത്തികവര്‍ഷം 2016-ല്‍ നല്കിയ കണക്കനുസരിച്ച് ഷിര്‍ദി പ്രൊമോട്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള Asis Industries-നു 1.59 കോടി രൂപയുടെ ബാധ്യത കാണിച്ചിരുന്നു. ഗോയലിന്റെ ഭാര്യയുടെ കമ്പനിക്കു വായ്പ നല്‍കിയെങ്കിലും ഷിര്‍ദി 4 കോടി രൂപയുടെ പ്രോവിഡന്‍റ് ഫണ്ട് വീഴ്ച്ച വരുത്തി.
വായ്പ തിരിച്ചടവ് വീഴ്ച്ച വരുത്തിയ ഷിര്‍ദിയുടെ വായ്പയുടെ 60% എഴുതിത്തള്ളാന്‍ National Company Law Tribunal-ല്‍ വായ്പ നല്കിയ ബാങ്കുകള്‍ തീരുമാനിച്ചു.

ഈ തീരുമാനം നിയമപരമായി സാധുവാണെങ്കിലും, ഒരു കേന്ദ്ര മന്ത്രി ആ കമ്പനിയുടെ ഡയറക്ടറായിരുന്നു എന്നും, മന്ത്രിയുടെ ഭാര്യ നടത്തുന്ന കമ്പനിക്ക് പ്രൊമോട്ടര്‍മാര്‍ വായ്പ നല്‍കിയെന്നും, മന്ത്രിയുടെ സഹോദരന്റെ സ്ഥാപനവുമായി പ്രൊമോട്ടര്‍മാര്‍ക്ക് ബന്ധമുണ്ടെന്നും എല്ലാം കൂടിയാകുമ്പോള്‍, കമ്പനിയുടെ കാര്യങ്ങള്‍ പൊതുതാത്പര്യ വിഷയമായി മാറുന്നു.

ഷിര്‍ദി പ്രൊമോട്ടര്‍മാര്‍ക്ക് നല്കിയ ആനുകൂല്യങ്ങള്‍

കഴിഞ്ഞ ഡിസംബറില്‍ എടുത്ത അസാധാരണമായ ഒരു നടപടിയില്‍, വായ്പാദാതാക്കള്‍- മിക്കവയും പൊതുമേഖല സ്ഥാപനങ്ങള്‍- അവരില്‍ വിശ്വാസം വീണ്ടുമര്‍പ്പിച്ചതിനാല്‍, കമ്പനിയെ സ്വന്തമാക്കുന്നതിന് വീണ്ടും ശ്രമിക്കാന്‍ NCLT പ്രൊമോട്ടര്‍മാരെ അനുവദിച്ചു.

ഇത് 2017 നവംബറില്‍ മോദി സര്‍ക്കാര്‍ നല്കിയ, നിഷ്ക്രിയ ആസ്തികള്‍ സംബന്ധിച്ച ഓര്‍ഡിനന്‍സിന് വിരുദ്ധമായിരുന്നു. അതനുസരിച്ച്, ഒരു കമ്പനിയുടെ വായ്പകള്‍ ഒരു വര്‍ഷത്തിലേറെ നിഷ്ക്രിയ ആസ്തികളുടെ ഗണത്തില്‍പ്പെടുത്തിയാല്‍ നിലവിലെ പ്രൊമോട്ടര്‍മാര്‍ക്ക് തങ്ങളുടെ കമ്പനി സ്വന്തമാക്കാന്‍ വീണ്ടും ശ്രമിക്കാനാകില്ല.

ബാങ്കുകളില്‍ നിന്നു വന്‍തുക വായ്പയെടുക്കുകയും പിന്നീട് തിരിച്ചടയ്ക്കാതെ അവ എഴുതിത്തള്ളിയാല്‍ വീണ്ടും നിസാര വിലയ്ക്ക് അതേ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതില്‍ നിന്നും പ്രൊമോട്ടര്‍മാരെ തടയാനാണ് NPA ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

മോദി അധികാരത്തില്‍ എത്തിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി!

എന്നാല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ ഷിര്‍ദിയുടെ 98% വായ്പാദാതാക്കളും ഈ പരിപാടിക്ക് അംഗീകാരം നല്‍കിയതിനാലാണ് പുതിയ നിയമത്തില്‍ നിന്നും അവര്‍ക്ക് ഒഴിവ് കൊടുത്തതെന്നാണ് ട്രിബ്യൂണല്‍ പറയുന്നത്.

2008-10 കാലഘട്ടത്തില്‍ പീയൂഷ് ഗോയല്‍ അദ്ധ്യക്ഷനായിരിക്കുമ്പോഴും വിവിധ തിരിച്ചടവുകള്‍ ഷിര്‍ദി വൈകിപ്പിച്ചിരുന്നു. 2014 മുതലാണ് ഔദ്യോഗികമായി വായ്പകള്‍ അടക്കാതായത്. ബാങ്കുകളുടെ കൂട്ടായ്മ ഈ വായ്പ കമ്പനികളുടെ ആസ്തി പുനനിര്‍മ്മാണ കമ്പനികള്‍ക്ക് (ARC)- JM Financial, Edelweiss- കൈമാറി നല്കി. ജൂലായ് 2015-നു പ്രൊമോട്ടര്‍മാര്‍ പണം നല്‍കുകയും ബാങ്കുകള്‍ക്ക് ഓഹരികള്‍ നല്‍കുകയും തിരിച്ചടവ് തീയതി മാര്‍ച്ച് 2022 വരെ നീട്ടുകയും ചെയ്യുന്ന വ്യവസ്ഥകളില്‍ ARC വായ്പയുടെ 82 ശതമാനവും പുനസംഘടിപ്പിച്ചു എന്നു ബിസിനസ് ലൈന്‍ റിപ്പോര്‍ട് ചെയ്തു. എന്നാല്‍ ഷിര്‍ദി ഇന്‍ഡസ്ട്രീസിനെ ധന ദൌര്‍ലഭ്യം മൂലം രോഗാതുരമായി പ്രഖ്യാപിക്കുകയും അതിന്റെ പുനരുജ്ജീവന പദ്ധതികള്‍ക്ക് SBI ഒരു പ്രവര്‍ത്തന ഏജന്‍സിയെ നിയോഗിക്കുകയും ചെയ്തു.

യൂണിയന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്‍ഡ്യ, ഇന്‍ഡ്യന്‍ ബാങ്ക്, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയാണ് ബാങ്കുകള്‍. ഭാഗികമായ തിരിച്ചടവിന്റെ ഭാഗമായി ഷിര്‍ദിയുടെ ഓഹരികള്‍ എടുക്കാന്‍ അവ സമ്മതിച്ചു.

റോബര്‍ട്ട് വധേര- ജയ് ഷാ; ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭീതിദമായ താരതമ്യങ്ങള്‍, വ്യത്യാസങ്ങളും

“നീണ്ടകാല സ്വഭാവമുള്ള ബന്ധം”

“പീയൂഷ് 1994 മുതല്‍ എന്റെ അടുത്ത സുഹൃത്താണ്,” ഷിര്‍ദിയുടെയും അതിന്റെ പിതൃ കമ്പനി Asis Indiaയുടെയും പ്രൊമോട്ടറായ രാകേഷ് അഗര്‍വാള്‍ പറഞ്ഞു. തങ്ങളുടെ കുടുംബങ്ങള്‍ അടുത്ത ബന്ധത്തിലാണെന്നും.

“പീയൂഷുമായുള്ള എന്റെ ബന്ധം സ്നേഹസമ്പന്നമാണ്. എന്നാലതില്‍ നിന്നും എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അത്തരം സംസ്കാരത്തില്‍ നിന്നല്ല ഞങ്ങള്‍ വന്നത്,” അയാള്‍ പറഞ്ഞു.

2010-ല്‍ ഷിര്‍ദി ഇന്‍ഡസ്ട്രീസ് SEBI (Securities and Exchange Board of India)-യില്‍ IPO രജിസ്റ്റര്‍ ചെയ്തപ്പോള്‍ പീയൂഷ് ഗോയലിനെ ചെയര്‍മാനും Non Executive ഡയറക്ടറും ആയി കാണിച്ചിരുന്നു.

കമ്പനി രജിസ്ട്രാര്‍ക്ക് നല്കിയ രേഖകളിലും 2008 ഏപ്രില്‍ മുതല്‍ 2010 ജൂലായ് വരെ ഗോയല്‍ ഷിര്‍ദിയുടെ ഡയറക്ടര്‍ ആയിരുന്നു എന്നു കാണിക്കുന്നു. 2009 സെപ്റ്റംബര്‍ 30-വരെ അയാള്‍ മുഴുവന്‍ സമയ ഡയറക്ടര്‍ ആയിരുന്നു. അതിനുശേഷം രാജിവെച്ച് non-executive ഡയറക്ടര്‍ ആയി.

‘ഞങ്ങളുടെ സുഹൃത്തായ പീയൂഷ് മാര്‍ഗനിര്‍ദേശം നല്കാന്‍ ബോര്‍ഡിലുണ്ടാകണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം കുറച്ചുവര്‍ഷം ബോര്‍ഡിലുണ്ടായി. പക്ഷേ അതിനുശേഷം ഞങ്ങള്‍ ഒരിയ്ക്കലും അതിന്റെ ആനുകൂല്യം ഉപയോഗിച്ചിട്ടില്ല,” അഗര്‍വാള്‍ പറയുന്നു.

നിഖില്‍ മെര്‍ച്ചന്‍റ്; മോദി സര്‍ക്കാരിന്റെ മറ്റൊരു അദാനിയോ? ദി വയര്‍ നടത്തിയ അന്വേഷണം

നിര്‍ദ്ദിഷ്ട IPO അവലോകനത്തില്‍ 2010-ലെ Crisil റിപ്പോര്‍ട്ടില്‍ പറയുന്നതു ഷിര്‍ദിയുടെ കോര്‍പ്പറേറ്റ് ഭരണനിര്‍വഹണം വളരെ മോശമാണെന്നും ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പകള്‍ തിരിച്ചടയ്കാന്‍ കമ്പനി ബുദ്ധിമുട്ടുകയാണെന്നുമാണ്. സാമ്പത്തിക ഇടപാടുകളിലെ മോശം പ്രകടനമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിച്ചത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി വായ്പ തിരിച്ചടവിലും പ്രോവിഡന്‍റ് ഫണ്ട്, നിക്ഷേപക വിദ്യാഭ്യാസ, സുരക്ഷാ നിധി, ഇ ആര്‍‌എസ് ഐ, സര്‍ക്കാര്‍ നികുതികള്‍ എന്നിവയുടെയെല്ലാം അടവിലും കമ്പനി വീഴ്ച്ച വരുത്തിയെന്നും 2010-ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

കമ്പനി നല്‍കിയ രേഖകള്‍ കാണിക്കുന്നത് ഗോയലും അയാളുടെ ഭാര്യ സീമ ഗോയലും ഫെബ്രുവരി 2009 മുതല്‍ ഡിസംബര്‍ 2013 വരെ Sajal Finance and Investments Private Limited എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായിരുന്നു എന്നാണ്. അവര്‍ക്ക് ശേഷം Asis Industries ഡയറക്ടര്‍മാരായ ഗൌരവ് രാകേഷ് അഗര്‍വാളും അമീത് മികേഷ് ബന്‍സാലും ഡയറക്ടര്‍മാരായി. Asis -ന്റെയും ഷിര്‍ദിയുടെയും പ്രൊമോട്ടറായ രാകേഷ് അഗര്‍വാളിന്റെ മകനാണ് ഗൌരവ്വ് രാകേഷ് അഗര്‍വാള്‍.

ആഗസ്റ്റ് 2011 മുതല്‍ ഏപ്രില്‍ 2013 വരെ പ്രദീപ് മെറ്റല്‍സിന്റെ ബോര്‍ഡിലും അഗര്‍വാള്‍ ഉണ്ടായിരുന്നു. പ്രദീപ് മെറ്റല്‍സിനെ പ്രൊമോട്ടര്‍, പീയൂഷ് ഗോയലിന്റെ സഹോദരന്‍ പ്രദീപ് ഗോയലാണ്. “പ്രദീപും വളരെ വേണ്ടപ്പെട്ട സുഹൃത്താണ്, ഞാന്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചത് എന്റെ കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്,” അഗര്‍വാള്‍ പറഞ്ഞു.

അദാനിയുടെ അവിശ്വസനീയ വളര്‍ച്ച; ചങ്ങാത്ത മുതലാളിത്തത്തിന്റെ മോദി മാതൃക

പീയൂഷ് ഗോയലിന്റെ ഭാര്യക്ക് ഉപാധിരഹിത വായ്പ

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. രേഖകള്‍ പ്രകാരം, പീയൂഷ് ഗോയലിന്റെ ഭാര്യ സീമ, മകന്‍ ധ്രുവ് ഗോയല്‍ എന്നിവര്‍ നിയന്ത്രിക്കുന്ന, Intercon Advisors Private Limited എന്ന കമ്പനി 2016 സാമ്പത്തിക വര്‍ഷത്തില്‍ Asis Industries ല്‍ നിന്നും ഉപാധിരഹിത, ഹ്രസ്വകാല വായ്പയായി 12% പലിശ നിരക്കില്‍, “inter corporate deposit repayable on demand” ആയി 1.59 കോടി രൂപ വാങ്ങിയിട്ടുണ്ട്.

അനുബന്ധ കമ്പനി പൊതുമേഖല ബാങ്കുകള്‍ക്കുള്ള വായ്പ തിരിച്ചടയ്ക്കാത്ത, ഒരു മന്ത്രിയുടെ ഭാര്യയും മകനും നിയന്ത്രിക്കുന്ന കമ്പനിക്കു ഉപാധിരഹിത വായ്പ നല്‍കുന്ന, തന്റെ കമ്പനി എന്തെങ്കിലും കുഴപ്പം കാട്ടിയെന്നു അഗര്‍വാള്‍ നിഷേധിക്കുന്നു.

“ഈ പണം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയതാണ്. ആ സമയത്ത് ഞങ്ങളുടെ കയ്യില്‍ പണമുണ്ടായിരുന്നു. കുറച്ചു സഹായിക്കാമോ എന്നു ചോദിച്ചപ്പോള്‍ സൌഹൃദം വെച്ചു ഞാന്‍ കൊടുത്തു. പക്ഷേ ഈ വായ്പ Asis Industries ല്‍ നിന്നും കൊടുത്തതാണ്. അത് ഷിര്‍ദിയുടെ holding company ആണ്. അതുകൊണ്ട് Asis അല്ല വീഴ്ച്ച വരുത്തിയ കമ്പനി,” അഗര്‍വാള്‍ പറയുന്നു. എന്നാണ് വായ്പ ആദ്യം നല്‍കിയതെന്ന് അയാള്‍ കൃത്യമായി പറഞ്ഞില്ല.

പീയൂഷ് ഗോയല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി തന്നില്ല.

“അദാനി 72,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി”; മോദിയെ കുത്തി അദാനിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ഒപ്പം ഓര്‍ക്കേണ്ട കാര്യം, രണ്ടു പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത പ്രതിനിധിയായിരുന്നു പീയൂഷ് ഗോയല്‍ എന്നാണ്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ബാങ്ക് ഓഫ് ബറോഡയിലും, മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് 2004-2008ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയിലും. 2008-ല്‍ SBI ബോര്‍ഡില്‍ നിന്നും ഒഴിഞ്ഞതിന് ശേഷമാണ് ഗോയല്‍ ഷിര്‍ദി ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും ഡയറക്ടറും ആയതെന്ന് കമ്പനി സമര്‍പ്പിച്ച രേഖകളില്‍ കാണിക്കുന്നു.

2010ല്‍ ഗോയല്‍ ബി ജെ പിയുടെ ഖജാന്‍ജി/ട്രഷറര്‍ ആയി. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. അതേ വര്‍ഷം തന്നെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി സമിതി അംഗമായി. ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തുന്ന സമിതിയാണിത്.

കൂടുതല്‍ വായ്പ അടവ് വീഴ്ച്ചകള്‍

Asis ഗ്രൂപ്പിന്റെ മറ്റ് കമ്പനികളും പൊതുമേഖല ബാങ്കുകള്‍ക്കുള്ള വായ്പ തിരിച്ചടവില്‍ വീഴ്ച്ച വരുത്തി. Asis Logistics നല്‍കാനുള്ള 60 കോടി രൂപ ദേന ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, ജെ&കെ ബാങ്ക് എന്നിവ നിഷ്ക്രിയ ആസ്തിയായി (NPA) പ്രഖ്യാപിച്ചു.

മറ്റ് വായ്പാ തിരിച്ചടവ് വീഴ്ച്ചകള്‍ സമ്മതിച്ച അഗര്‍വാള്‍, ബാങ്കുകളുമായുള്ള ഒത്തുതീര്‍പ്പ് കരാറുകള്‍ അന്തിമ ഘട്ടത്തിലാണെന്ന് പറഞ്ഞു. “മറ്റ് വായ്പ തിരിച്ചടവ് വീഴ്ച്ചക്കാരില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്, മുന്നില്‍ നിന്നും പോരാടുകയാണ്. ഞങ്ങളുടെ ഒരു സ്ഥാപനത്തിന്റെയും പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ല.” തങ്ങളുടെ ASIS Plywood , Asis Global എന്നീ കമ്പനികളും വായ്പ അടവ് മുടക്കിയവരാണ്. “പക്ഷേ വായ്പ തുക ചെറുതാണ്,” അയാള്‍ പറഞ്ഞു.

അവര്‍ മാധ്യമങ്ങള്‍ക്കെതിരെ പാഞ്ഞടുക്കുകയാണ്; സംഘടിതമായും അക്രമാസക്തരായും

ഷിര്‍ദിയുടെ വ്യാപാര വഴികള്‍

Shirdi Industries ആദ്യം തുടങ്ങിയത് 1993 ഡിസംബറില്‍ Shirdi International Engineers Private Ltd എന്ന പേരിലാണ്. പിന്നീട് ജൂണ്‍ 1997-ല്‍ Shirdi Industries ആയി പേര് മാറ്റി. വിദേശ വ്യാപാരം, നിക്ഷേപം എന്നിവയിലെ ഉപദേഷ്ടാവായിട്ടാണ് കമ്പനി തുടങ്ങിയത്. 1997-ല്‍ അത് കസ്റ്റംസ് ഇടപാടുകള്‍ ശരിയാക്കല്‍, ചരക്കു കടത്ത് എന്നിവയിലേക്ക് വ്യാപാരം വികസിപ്പിച്ചു. പത്ത് കൊല്ലത്തിനു ശേഷം അവര്‍ MDF നിര്‍മ്മാണത്തിലേക്ക് കടന്നു.

രാകേഷ് അഗര്‍വാള്‍, മുകേഷ് അഗര്‍വാള്‍, സര്‍വേഷ് അഗര്‍വാള്‍, മുകേഷ് ബന്‍സാല്‍, ഹരിറാം അഗര്‍വാള്‍ എന്നിവരും കോര്‍പ്പറേറ്റ് പ്രൊമോട്ടര്‍ Asis Industries-മാണ് ഷിര്‍ദിയുടെ പ്രൊമോട്ടര്‍മാര്‍. Asis-ന്റെ പ്രൊമോട്ടര്‍മാര്‍ രാകേഷ് അഗര്‍വാള്‍, മുകേഷ് ബന്‍സാല്‍ എന്നിവരാണ്. കുരുക്ഷേത്ര REC-യില്‍ ഒരു അദ്ധ്യാപകനായാണ് അഗര്‍വാള്‍ തുടങ്ങിയത്. വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള Ministry of Power and the Directorate General of Technical Development (DGTD)-ല്‍ ജോലി ചെയ്തു. 1993-ലാണ് അയാള്‍ Asis ഗ്രൂപ്പ് തുടങ്ങുന്നത്. ഇപ്പോള്‍ ഫര്‍ണിഷിങ് വ്യവസായം, സോഫ്റ്റ്വെയര്‍ സംവിധാനങ്ങള്‍, ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അതിനു താത്പര്യങ്ങളുണ്ട്. പിന്നീട് Asis Group ഏറ്റെടുത്ത കസ്റ്റംസ് ഹൌസില്‍ ഒരു പങ്കാളിയായാണ് മുകേഷ് ബന്‍സാലിന്റെ തുടക്കം. ഹരിറാം അഗര്‍വാള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്തു.

ജയ് ഷായുടെ അപകീര്‍ത്തി കേസ്: ഞാന്‍ ധീരവനിതയൊന്നുമല്ല, ഒരു സാധാരണ മാധ്യമ പ്രവര്‍ത്തക-രോഹിണി സിങിന്റെ പ്രതികരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍