UPDATES

ഹിന്ദു സംസ്‌ക്കാരം സംരക്ഷിക്കാന്‍ ഭരണഘടനയില്‍ മാറ്റം വരുത്തണമെന്ന് ഹിന്ദുത്വ സംഘടനകൾ, പ്രധാനമന്ത്രിക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും

ഹിന്ദുമതവിശ്വാസങ്ങളിലെ ചില പ്രത്യേക വിഷങ്ങളിൽ സംസ്ഥാനങ്ങളും രാജ്യത്തെ നിയമ സംവിധാനങ്ങളും അനാവശ്യമായി ഇടപെടുന്നു

ഹിന്ദുമത വിശ്വാസങ്ങളിൽ ഇടപെടുന്നത് തടയാൻ ഭരണഘടനയിൽ മാറ്റം വരുത്തണമെന്ന് വിശ്വഹിന്ദു സംഘടനകൾ. വിശ്വാസ സംരക്ഷണത്തിനായി വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാട്ടി വിശ്വ ഹിന്ദു പരിഷത്തിന്റെ പിന്തുണയോടു കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിർദേശങ്ങൾ സമർപ്പിക്കാനും ഒരുങ്ങുകയാണ് സംഘനകൾ. ന്യൂഡൽഹിയിൽ ചേർന്ന ഹിന്ദുത്വ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദേശം ഉയർന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിഎച്ച്.പി ദേശീയ വർക്കിങ്ങ് പ്രസിഡന്റ് അലോക് കുമാറാണ് ഒരു ദിവസം നീണ്ടു നിന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

ഹിന്ദുമതവിശ്വാസങ്ങളിലെ ചില പ്രത്യേക വിഷങ്ങളിൽ സംസ്ഥാനങ്ങളും രാജ്യത്തെ നിയമ സംവിധാനങ്ങളും അനാവശ്യമായി ഇടപെടുകയാണെന്നാണ് സംയുക്ത സഘടനകളുടെ ആരോപണം. ഇത് തടയാൻ ഹിന്ദു വിശ്വാസങ്ങൾ സംരക്ഷിക്കാൻ ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് സംഘനയുടെ ആവശ്യം. ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസ സംരക്ഷണത്തിന് എല്ലാപിന്തുണയും നൽകുമെന്ന് വിഎച്ച് പിയും വ്യക്തമാക്കുന്നു.

ക്ഷേത്രങ്ങളുടെയും ഹിന്ദു സ്ഥാപനങ്ങളുടെയും നിയന്ത്രണങ്ങൾ വിശ്വാസി സമൂഹത്തിന് ലഭിക്കണമെന്നതാണ് സംഘടന മുന്നോട്ട് വയ്ക്കുന്ന പ്രധാന നിര്‍ദേശം. ഇതിലൂടെ ഇത്തരം സംവിധാനങ്ങളിൽ എത്തുന്ന ഫണ്ടുകൾ സംസ്ഥാനങ്ങൾ ദുരൂപയോഗം ചെയ്യന്നത് തടയാനാവും. ഇത്തരം നടപടികൾ ഏകോപിപ്പിക്കുന്നതിനായി ഹിന്ദുത്വ സംഘടനകളുടെ ഏകോപിച്ചുകൊണ്ടുള്ള സംവിധാനം കൊണ്ടുവരണമെന്നും വിഎച്ച് പി ആവശ്യപ്പെടുന്നു.

ഹിന്ദു പുരാതന നാഗരിക പരിജ്ഞാനം പ്രചരിപ്പിക്കുന്നതിനും, ഹിന്ദു സംഘടനകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടൽ ഉണ്ടാവരുതെന്നുമാണ് പ്രധാനമന്ത്രിക്ക് മുന്നിൽ ഹിന്ദുത്വ സംഘടവനകൾ മുന്നോട്ട് വയ്ക്കുന്ന പ്രധാന നിർദേശങ്ങൾ എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഭരണഘടനയിലെ 12, 15, 19, 25 മുതൽ 30 ഭേദഗതി ചെയ്യണം. കൂടാതെ ആർട്ടിക്കിൾ 12 (എ) വകുപ്പ് കൊണ്ടുവരണമെന്നും സംഘടനകൾ ആവശ്യപ്പെടും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍