UPDATES

ട്രെന്‍ഡിങ്ങ്

ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ 27 കുറ്റങ്ങള്‍; മൂന്ന് വര്‍ഷം മുമ്പത്തെ പ്രസംഗവും കുറ്റപത്രത്തില്‍

ഫാറൂഖ് അബ്ദുള്ളയുടെ വീട് ഒരു സബ്ജയിലായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് പൊതുസുരക്ഷാ നിയമത്തിലെ കടുത്ത വകുപ്പുകളെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 5 മുതല്‍ സര്‍ക്കാരിന്റെ തടവില്‍ കഴിയുകയാണ് വയോധികനായ ഈ നേതാവ്. ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം 27 കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 16 പൊലീസ് റിപ്പോര്‍ട്ടുകളും മൂന്ന് എഫ്ഐആറുകളും, ആര്‍ട്ടിക്കിള്‍ 35എയ്ക്ക് അനുകൂലമായി നടത്തിയ 13 പ്രസ്താവനകളും ഉള്‍ക്കൊള്ളുന്ന പൊലീസ് രേഖകളെ ആധാരമാക്കിയാണ് ഈ റിപ്പോര്‍ട്ട്.

ഫാറൂഖ് അബ്ദുള്ളയുടെ വീട് ഒരു സബ്ജയിലായി പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്തംബര്‍ 14നാണ് ശ്രീനഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഗുപ്കര്‍ റോഡിലുള്ള വീട്ടിലാണ് ഇദ്ദേഹമുള്ളത്. ഒരു ഒറ്റമുറിയില്‍ ഇദ്ദേഹത്തെ അടച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത മാസം 82 വയസ്സ് തികയും ഫാറൂഖ് അബ്ദുള്ളയ്ക്ക്.

ശ്രീനഗര്‍ ജില്ലയിലും താഴ്‌വരയുടെ മറ്റു ഭാഗങ്ങളിലും പൊതുജീവിതത്തില്‍ പ്രശ്നമുണ്ടാക്കാന്‍ ഫാറൂഖ് അബ്ദുള്ളയ്ക്ക് കഴിയുമെന്ന് പൊലീസ് ആരോപിക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിനെതിരെ ജനകീയ വികാരം തിരിക്കാന്‍ ഇദ്ദേഹത്തിനാകുമെന്നാണ് ഗവണ്‍മെന്‍റിന്റെ വാദം. മൂന്നു വര്‍ഷം മുമ്പ് നടത്തിയ പ്രസംഗവും കുറ്റാരോപണങ്ങള്‍ക്ക് ബലമായി പൊലീസ് ചേര്‍ത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍