UPDATES

കായികം

പാക്കിസ്ഥാനില്‍ നടക്കുന്ന ബാഡ്മിന്റണ്‍ സീരീസ് ഇന്ത്യ ബഹിഷ്‌കരിച്ചു

Avatar

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ സീരീസില്‍ നിന്ന് ഇന്ത്യ പിന്മാറി. പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയതന്ത്രപരമായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സീരീസില്‍ നിന്നു പിന്മാറുന്നത്. ഒക്ടോബര്‍ 18 മുതല്‍ 21 വരെ ഇസ്ലാമാബാദില്‍വച്ചാണ് സീരീസ് നടക്കുക.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ ഇന്ത്യയുടെ നിലപ്പാടുകള്‍ക്കൊപ്പം നില്‍ക്കാനാണ് തീരുമാനിച്ചതെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് അഖിലേഷ് ദാസ് മാധ്യമങ്ങളെ അറിയിച്ചു. ബാഡ്മിന്റണ്‍ അസോസിയേഷനിലെ അംഗങ്ങളുടെയും ബാഡ്മിന്റണെ സനേഹിക്കുന്ന എല്ലാവരുടെയും പേരില്‍ ഇന്ത്യയിലെ ജനങ്ങളുടെ വികാരത്തിനൊപ്പം ഞങ്ങളും പിന്തുണ പ്രഖ്യാപിക്കുന്നുവെന്നാണ് അഖിലേഷ് അറിയിച്ചത്.

പല ഇന്ത്യന്‍ കായിക സംഘടനകളും ഇന്ത്യ-പാക് ബന്ധം മോശമായതിനെ തുടര്‍ന്ന് നിലപാടുകളുമായി രംഗത്തുവന്നിരുന്നു. ഐസിസിയുടെ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യല്‍ സൈനികര്‍ക്കായി പാക്കിസ്ഥാനെ തോല്‍പിക്കുമെന്ന് നേരത്തെ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പിആര്‍ ശ്രീജേഷും പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍