UPDATES

സാര്‍ക് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചു

അഴിമുഖം പ്രതിനിധി

നവംബറില്‍ പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ വിജയകരമായൊരു സമ്മേളനത്തിനു സാധ്യതയില്ലെന്നു കണ്ടാണ് ഇന്ത്യ പിന്മാറുന്നത്. സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് സാര്‍ക് പ്രതിനിധികള്‍ വിവരം ധരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും നവംബര്‍ 8, 9 തീയതികളില്‍ നടക്കുന്ന സാര്‍ക് സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍