UPDATES

വിദേശം

പുൽവാമ ഭീകരാക്രമണത്തോട് ശക്തമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം മനസ്സിലാക്കാവുന്നത്: ഡോണൾഡ് ട്രംപ്

പുൽവാമയിലെ ഭീകരാക്രമണത്തോട് ശക്തമായി പ്രതികരിക്കണമെന്ന ഇന്ത്യയുടെ ആഗ്രഹം തനിക്ക് മനസ്സിലാക്കാവുന്നതാണെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും പാകിസ്താന്റെ പേരെടുത്തു പറഞ്ഞ് പുറത്തിറക്കിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.

ഇക്കഴിഞ്ഞദിവസം യുഎൻ സെക്യൂരിറ്റി കൗൺസിലും പുൽവാമ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തു വന്നിരുന്നു. ഇതിൽ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങളിലൊരാളായ ചൈനയും ഒപ്പു വെക്കുകയുണ്ടായി.

ഫ്രാൻസ് നടത്തിയ ശ്രമങ്ങളെ തുടർന്ന് പാകിസ്താനുമേൽ സമ്മർദ്ദം ചെലുത്താൻ ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്ക് ഫോഴ്സ് സംഘടനയും തയ്യാറായി. കഴിഞ്ഞ ദിവസം പാകിസ്താന്‍ കള്ളപ്പണത്തിനും ഭീകരവാദ ഫണ്ടിങ്ങിനുമെതിരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ഇവർ കുറ്റപ്പെടുത്തുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍