UPDATES

ട്രെന്‍ഡിങ്ങ്

‘ഈ വീഡിയോ എപ്പോള്‍ പുറത്തുവരുന്നോ അന്ന് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിരിക്കും’; കശ്മീര്‍ ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ഭീകര സംഘടനയിലെ പുതുമുഖം

ഭീകര സംഘടനയുടെ വക്താവ് മുഹമ്മദ് ഹസ്സന്‍ പറയുന്നത്‌, ഡസന്‍കണക്കിന് സൈന്യത്തിന്റെ വാഹനങ്ങള്‍ തങ്ങളുടെ ആക്രമണത്തില്‍ നശിച്ചുവെന്നാണ്.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ചാവേറായത് ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ ആദില്‍ അഹമ്മദ് ഡര്‍ എന്ന യുവാവ്. കശ്മീരിലെ കാകപോറ, ഗുന്ദിബാഗിലെ കമാന്‍ഡോയായ ആദില്‍ അഹമ്മദ് ഡര്‍ ഏലിയാസ് വാഖസ് കഴിഞ്ഞ വര്‍ഷമാണ് ഭീകര സംഘടനയിലെത്തിയത്. ആദിലിന്റെ ചാവേറാക്രമണത്തിന് മുമ്പ് എടുത്തതെന്ന് കരുതുന്ന ആദിലിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Read: ചാവേര്‍ എത്തിയത് മഹീന്ദ്ര സ്കോര്‍പ്പിയോയില്‍ 350 കിലോഗ്രാം സ്ഫോടക വസ്തുവുമായി; എന്താണ് അവന്തിപോരയില്‍ സംഭവിച്ചത്?-10 കാര്യങ്ങള്‍

 

ചാവേര്‍ എത്തിയത് മഹീന്ദ്ര സ്കോര്‍പ്പിയോയില്‍ 350 കിലോഗ്രാം സ്ഫോടക വസ്തുവുമായി; എന്താണ് അവന്തിപോരയില്‍ സംഭവിച്ചത്?-10 കാര്യങ്ങള്‍

 

കശ്മീരി മുസ്ലീങ്ങളോടുള്ള ക്രൂരതയ്ക്കുള്ള മറുപടിയാണ് തന്റെ ആക്രമണമെന്നാണ്. ജയ്‌ഷെ മുഹമ്മദ് സംഘടനയുടെ ബാനറില്‍ മുന്നില്‍ നിന്ന് ആദില്‍ വീഡിയോയിലൂടെ പറയുന്നത്, താന്‍ കഴിഞ്ഞ വര്‍ഷമാണ് സംഘടനയില്‍ ചേര്‍ന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് ചാവേറാക്രമണത്തിനായി തന്നെ നിയോഗിച്ചത്. ഈ വീഡിയോ എപ്പോള്‍ പുറത്തുവരുന്നോ അന്ന് താന്‍ ജന്നത്തില്‍ (സ്വര്‍ഗം) എത്തിയിരിക്കുമെന്നാണ്.

ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്ത് ആദില്‍ അഹമ്മദിന്റെ വീഡിയോ

ഭീകര സംഘടനയുടെ വക്താവ് മുഹമ്മദ് ഹസ്സന്‍ പറയുന്നത്‌, ഡസന്‍കണക്കിന് സൈന്യത്തിന്റെ വാഹനങ്ങള്‍ തങ്ങളുടെ ആക്രമണത്തില്‍ നശിച്ചുവെന്നാണ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 42 ആയി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കുപോയ ആര്‍പിഎഫ് സൈനികരുടെ വാഹന വ്യൂഹത്തിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. അവന്തിപ്പോറയില്‍ ഗോറിപോറക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്.

ജമ്മു കശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി സംഭവസ്ഥലം ഇന്ന് സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സംഭവത്തില്‍ പ്രതികരിച്ചു. ശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു പ്രതികരണം. മരണ സംഖ്യം 45നും 50നും ഇടയിലേക്ക് ഉയര്‍ന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

Read:  ആയുധങ്ങളല്ല, പക്വമായ രാഷ്ട്രീയ തീരുമാനങ്ങളായിരിക്കണം കശ്മീരിനെ വീണ്ടെടുക്കേണ്ടത്

ആയുധങ്ങളല്ല, പക്വമായ രാഷ്ട്രീയ തീരുമാനങ്ങളായിരിക്കണം കശ്മീരിനെ വീണ്ടെടുക്കേണ്ടത്

 

സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്നതു നികൃഷ്ടമായ ആക്രമണമായിരുന്നെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. രാജ്യം തോളോടു തോള്‍ ചേര്‍ന്ന് ഭീകരവാദത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍