UPDATES

വായിച്ചോ‌

രബീന്ദ്രനാഥ് ടാഗോര്‍ എന്ന ‘രാജ്യദ്രോഹി’യും എല്ലാ കുഴപ്പങ്ങൾക്കും കാരണമായ നെഹ്റുവും ഗാന്ധിയും

എല്ലാക്കൂട്ടരെയും ‘ആശ്രമം’ എന്ന് തെറ്റായി നാമകരണം ചെയ്യപ്പെട്ട ആ ഇടം സ്വീകരിക്കാന്‍ തുടങ്ങി. നിങ്ങള്‍ മുസ്ലിങ്ങളില്‍ നിന്നും റൊട്ടി വാങ്ങുന്നു, എങ്കില്‍ അവര്‍ക്കൊപ്പമിരുന്ന് പഠിച്ചാലെന്താ എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം.

ഇന്നാ പുസ്തകങ്ങള്‍ ദുഷിച്ച, രാജ്യദ്രോഹപരമായ സാമഗ്രികളടങ്ങുന്നവയെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. ആധുനിക ഇന്ത്യയിലേക്ക് ഈ വിനാശകാരിയായ സാമഗ്രികളെ കടത്തിക്കൊണ്ടു വന്നയാളെ നമുക്ക് തുറന്നു കാട്ടാം. അദ്ദേഹത്തിന്റെ പേര് രബീന്ദ്രനാഥ് ടാഗോര്‍ എന്നാണ്. ദി ടെലഗ്രാഫില്‍ ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ എമിറാറ്റസ് സുകാന്ത ചൌധരി എഴുതിയ ലേഖനത്തിലാണ് ടാഗോറിനെ വര്‍ത്തമാനകാല ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഇങ്ങനെ പുനര്‍വായിക്കാന്‍ ശ്രമിക്കുന്നത്.

ഇന്ന് രാജ്യം പ്രിയപ്പെട്ടതെന്ന് കരുതുന്നവയെല്ലാം ഈ മനുഷ്യന്റെ ജീവിതവും കൃതികളും ലംഘിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ കുടുംബം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയതാണ്. ഒരു പ്രത്യേക സമുദായവുമായി ഇടപഴകിയതിനാല്‍ തങ്ങളുടെ ബ്രാഹ്മണപാരമ്പര്യത്തെ ആ കുടുംബം ഭേദിച്ചിരുന്നു. അവര്‍ക്കവിടെ ജീവിക്കുക സാധ്യമല്ലാതായി വന്നു. സ്കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കാത്ത, ഒരു ബിരുദം സമ്പാദിച്ചിട്ടില്ലാത്ത അദ്ദേഹം ഒരു അനധികൃത സ്കൂള്‍ സ്ഥാപിക്കുകയുണ്ടായി. അക്കാലത്തെ അംഗീകൃത കരിക്കുലത്തെ ലംഘിച്ചു. വളരെ പരമ്പരാഗതമായ ശൈലിയിലാണ് അദ്ദേഹമത് തുടങ്ങിയത്. എന്നാല്‍ ആ മുഖംമൂടി വലിച്ചെറിയാന്‍ അധികകാലമെടുത്തില്ല.

എല്ലാക്കൂട്ടരെയും ‘ആശ്രമം’ എന്ന് തെറ്റായി നാമകരണം ചെയ്യപ്പെട്ട ആ ഇടം സ്വീകരിക്കാന്‍ തുടങ്ങി. നിങ്ങള്‍ മുസ്ലിങ്ങളില്‍ നിന്നും റൊട്ടി വാങ്ങുന്നു, എങ്കില്‍ അവര്‍ക്കൊപ്പമിരുന്ന് പഠിച്ചാലെന്താ എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം.

വനിതകള്‍ക്കും ഇടമായി മാറി അവിടം. അന്നത്തെ രാജ്യനീതി അനുവദിക്കുന്നതായിരുന്നില്ല സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നത്. എന്നിട്ടും അദ്ദേഹമത് അനുവദിച്ചു എന്നു മാത്രമല്ല, പെണ്‍കുട്ടികള്‍ പരസ്യമായി പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. എല്ലാ ഭാരതീയ മര്യാദകളെയും ലംഘിച്ച് അദ്ദേഹം വിധവാവിവാഹം പ്രോത്സാഹിപ്പിച്ചു.

ബ്രിട്ടീഷുകാര്‍ 400 പേരെ ക്രമസമാധാനത്തിന്റെ പേരില്‍ വെടിവെച്ച് കൊന്നപ്പോള്‍ അദ്ദേഹം ‘അവാര്‍ഡ് വാപസി’ നടത്തി.

പക്ഷെ അദ്ദേഹത്തിന് സ്വീഡനില്‍ നിന്ന് ഒരു അവാര്‍ഡ് ലഭിച്ചു. അത് ജനങ്ങളുടെ ശ്രദ്ധ നേടാന്‍ അദ്ദേഹം ഉപയോഗിച്ചു. ഇവിടെ മറ്റൊരു പ്രശ്നം കടന്നു വരുന്നു. ഒരു ബംഗാളി കവിയെന്ന നിലയില്‍ കല്‍ക്കത്തയിലോ ബിര്‍ഭൂം ഗ്രാമത്തിലോ കഴിയേണ്ടിയിരുന്ന അയാളെ എന്ത് കുടിലചിന്തയാണ് ലോകം ചുറ്റാന്‍ പ്രേരിപ്പിച്ചത്? എല്ലായിടത്തും ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രേരിപ്പിച്ചത്. മുസ്സോളിനിയെപ്പോലൊരു നേതാവിനെ അദ്ദേഹം ചെന്നു കണ്ടപ്പോള്‍ ലോകം മുഴുവന്‍ അതില്‍ ദുഖിച്ചു. ഇതിനു കാരണം അദ്ദേഹത്തിന്റെ ലോകബന്ധങ്ങളുടെ സ്വഭാവമായിരുന്നു. റൊമൈന്‍ റോളണ്ട്, ഹെര്‍മന്‍ കെയ്സര്‍ലിങ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ഇക്കാലത്ത് ജെഎന്‍യുവില്‍ നമ്മളനുവദിക്കുന്ന പോലത്തെ ആളുകളായിരുന്നില്ല അവരൊന്നും.

നമ്മൾ നിർമ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യയെ പ്രചോദിപ്പിപ്പിക്കാൻ ടാഗോറിന്റെ എഴുത്തുകൾക്ക് സാധിക്കുമോ? ഞെട്ടലുണ്ടാക്കുന്ന കാര്യം എന്തെന്നാൽ, ഇദ്ദേഹം പ്രവാചകനായ ആത്മീയൗന്നത്യരാഹിത്യത്തിന്റെ സംരക്ഷണം ഇന്നൊരു കേന്ദ്ര സർവ്വകലാശാലയ്ക്കാണ്. ആ സർവ്വകലാശാല തന്നെയും ടാഗോറിന്റെ സൃഷ്ടിയാണ്. ആ ആളെയാണ് നമ്മൾ നമ്മുടെ ദേശീയഗാനമെഴുതാൻ അനുവദിച്ചത്. ഇതിനൊക്കെ കാരണം നെഹ്റുവാണ്. രാജ്യത്തിന്റെ എല്ലാ കെടുതികൾക്കും കാരണം നെഹ്റുവാണെന്ന് നമ്മളിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ടാഗോറിന്റെ ആത്മമിത്രമെന്ന് വിളിക്കപ്പെടുന്നത് മറ്റൊരാളാണ്. ആ സംശയാസ്പദമായ വ്യക്തിത്വത്തെ രാഷ്ട്രപിതാവ് എന്നാണ് നമ്മള്‍ വിളിച്ചു കൊണ്ടിരിക്കുന്നത്.

എല്ലാ അലവലാതി വിഷയങ്ങളിലും അവർ തമ്മിൽ ചർച്ചകള്‍ നടത്തി. അവർ പരസ്പരം പുകഴ്ത്തി. ഗാന്ധിയെ ‘മഹാത്മാ’ എന്നു വിളിച്ച് ജനകീയനാക്കിയത് ടാഗോറാണ്. ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ ശാന്തിനികേതനിൽ താമസിപ്പിക്കുകയാണ് ടാഗോർ ചെയ്തത്. ടാഗോർ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഗാന്ധി ആഫ്രിക്കയിലേക്ക് തിരിച്ചുപോയേനെ. രാജ്യത്തിന്റെ ചരിത്രം മറ്റൊരു വിധത്തിൽ നീങ്ങിയേനെ.

ടാഗോറിന്റെ കാവ്യഭാഷയുടെ ഭംഗിയില്‍ ഇനിയും നാം വീണുകിടന്നുകൂടാ!

(ജാദവ്പൂർ സർവ്വകലാശാലയിലെ പ്രൊഫസർ എമിരിറ്റസ് ആണ് ഈ ലേഖനമെഴുതിയ സുകാന്ത ചൗധരി.)

കൂടുതല്‍ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍