റെയ്ഡില്‍ കടുവയുടെ തോല്, 14.6 കോടി രൂപയുടെ കള്ളപ്പണം, 252 കുപ്പി മദ്യം, കുറച്ച് കൈത്തോക്കുകള്‍ എന്നിവ പിടിച്ചെടുത്തതായി വകുപ്പ്
കഴിഞ്ഞ രണ്ടു ദിവസമായി മധ്യപ്രദേശില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 281 കോടി രൂപ കണ്ടെത്തിയാതായി ആദായ നികുതി വകുപ്പ്. വളരെ വ്യാപകവും സംഘടിതവുമായ റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഈ പണത്തിന്റെ ഒരു പങ്ക് ‘പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ആസ്ഥാന’ത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഡല്‍ഹി തുഗ്ലക് റോഡിലെ പ്രമുഖ നേതാവിന്റെ വസതിയില്‍ നിന്നും ഹവാലയായായാണ് 20 കോടി കടത്തിയത് എന്ന് ആദായ നികുതി വകുപ്പിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് എന്‍ ഡി ടി റിപ്പോര്‍ട്ട് ചെയ്യുന്നു.
റെയ്ഡില്‍ കടുവയുടെ തോല്, 14.6 കോടി രൂപയുടെ കള്ളപ്പണം, 252 കുപ്പി മദ്യം, കുറച്ച് കൈത്തോക്കുകള്‍ എന്നിവ പിടിച്ചെടുത്തതായി പ്രസ്താവന പറയുന്നു. കൂടാതെ പണം ശേഖരിച്ചതും വിതരണം ചെയ്തതുംവ്യക്ക്തമാക്കുന്ന ഡയറികള്‍, കമ്പ്യൂട്ടര്‍ ഫയല്‍സ്, എക്സല്‍ ഡോകുമെന്റുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചതു എന്നും ആദായ നികുതി വകുപ്പ് അവകാശപ്പെടുന്നു.
കമല്‍ നാഥിന്റെ ഉപദേശകന് രാജേന്ദ്ര കുമാര്‍ മിഗ്ലാനിയുടെ ഡല്‍ഹിയിലെ വസതിയിലും സുരക്ഷാ ഉദ്യോഗസ്ഥന് പ്രവീണ്‍ കാക്കറിന്റെ മധ്യപ്രദേശിലെ ഇന്‍ഡോറിലെ വീട്ടിലും കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന ഇത്തരം പരിശോധനകള്‍ രാഷ്ട്രീയമായി നിക്ഷ്പക്ഷമായിരിക്കണം എന്ന മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആദായ നികുതി വകുപ്പിനെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്നു എന്ന ആരോപണവുമായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ്-ജനതാദള്‍ സഖ്യ നേതാക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു.