UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സർക്കാരിന്റെ നികുതിയിളവ്; റാഫേൽ ഇടപാടുമായി ബന്ധമുണ്ടെന്ന വാർത്ത തള്ളി കേന്ദ്രം

151 ദശലക്ഷം യൂറോയാണ് അംബാനിയുടെ കമ്പനി നികുതിയിനത്തിൽ നൽകാനുണ്ടായിരുന്നത്.

അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സർക്കാർ നികുതിയിളവ് നൽകിയതും റാഫേൽ ഇടപാടും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പരക്കുന്ന റിപ്പോർട്ടുകളിൽ വാസ്തവമില്ലെന്ന് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വാർത്തയെന്നും മന്ത്രാലയം പറഞ്ഞു.

അനിൽ അംബാനിയുടെ കമ്പനിക്ക് 143.7 ദശലക്ഷം യൂറോയുടെ നികുതിയിളവ് ഫ്രഞ്ച് സർക്കാർ അനുവദിച്ചെന്നായിരുന്നു റിപ്പോർട്ട്. ഫ്രഞ്ച് പത്രമായ ലെ മോൺഡെയിൽ വന്ന ഈ റിപ്പോർട്ടിൽ അനിൽ അംബാനിയുടെ കമ്പനി നികുതിവെട്ടിപ്പിൽ അന്വേഷണം നേരിടുമ്പോഴാണ് റാഫേൽ ഇടപാട് നടന്നതെന്നും സൂചിപ്പിച്ചിരുന്നു. ഇത് ഇന്ത്യൻ മാധ്യമങ്ങളിലും വാർത്തയായി. 151 ദശലക്ഷം യൂറോയാണ് അംബാനിയുടെ കമ്പനി നികുതിയിനത്തിൽ നൽകാനുണ്ടായിരുന്നത്.

എന്നാൽ റിലയന്‍സിന്റെ പേരില്‍ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ് എന്ന കമ്പനിക്കാണ് നികുതിയിളവ് നൽകിയതെന്നും ഇതും റാഫേൽ കരാറും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും കേന്ദ്രം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍