UPDATES

ട്രെന്‍ഡിങ്ങ്

മോദി പറയാത്ത കണക്കുകൾ വിവർത്തക പറഞ്ഞു: തിരക്കഥ തയ്യാറാക്കിയുള്ള ചോദ്യോത്തര പരിപാടിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ വെച്ച് മോദിക്ക് പിണഞ്ഞ അബദ്ധം വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്.

മോദിയോടുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമെല്ലാം തിരക്കഥ പ്രകാരം നടക്കുന്നതാണെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി യഥാർത്ഥ ചോദ്യങ്ങളെ നേരിടുന്ന യഥാർത്ഥ അഭിമുഖം നമുക്കിതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നും അങ്ങനെ സംഭവിച്ചാൽ അദ്ദേഹം വിഷമിച്ചു പോകുമെന്നും രാഹുൽ പറഞ്ഞു.

സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ വെച്ച് മോദിക്ക് പിണഞ്ഞ അബദ്ധം വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്. ഇത് ഷെയർ ചെയ്താണ് രാഹുൽ മോദിയെ കളിയാക്കുന്നത്.

പ്രത്യേകിച്ച് മുന്നൊരുക്കമൊന്നുമില്ലാതെ കുട്ടികളുടെ ചോദ്യത്തിന് ഇന്ത്യൻ പ്രധാനമന്ത്രി ഉത്തരം പറയുന്നു എന്ന നാട്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ ചോദ്യം ചോദിക്കുകയും മോദി ഉത്തരം പറയുകയും ചെയ്തു. പക്ഷെ, അദ്ദേഹത്തിന്റെ വിവർത്തക അബദ്ധം കാണിച്ചു. അവർ വിവർത്തനം ചെയ്ത ഉത്തരത്തിൽ മോദി പറയാത്ത ചില ഡാറ്റകളും കണക്കുകളുമെല്ലാം ഉൾപ്പെട്ടിരുന്നു. ഇതോടെ മോദിയുടെ പരിപാടിയുടെ തിരക്കഥ നേരത്തെ തയ്യാറായിരുന്നു എന്ന് വ്യക്തമാകുകയായിരുന്നു.

പെട്ടെന്നുള്ള ചോദ്യങ്ങളെ നേരിട്ട് ഉത്തരം പറയുകയും അതിന് വിവർത്തനം ചെയ്യുന്നയാൾ മുൻകൂട്ടി തയ്യാറാക്കിയ മറ്റെന്തൊക്കെയോ ഉത്തരം വായിക്കുകയും ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദിയെന്ന് രാഹുൽ കളിയാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍