UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അദ്വാനിയെക്കുറിച്ചോർക്കുമ്പോൾ ദുഖം തോന്നുന്നു: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായിരുന്നു എൽകെ അദ്വാനി. തന്റെ ഗുരുവിനെ മോദി ബഹുമാനിക്കുന്നില്ല.

എൽകെ അദ്വാനിയെക്കുറിച്ചോർക്കുമ്പോൾ തനിക്ക് ദുഖം തോന്നുന്നുവെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അദ്വാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പലവട്ടം അപമാനിച്ചതായി രാഹുൽ ചൂണ്ടിക്കാട്ടി. മുംബൈയിൽ ഒറു പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായിരുന്നു എൽകെ അദ്വാനി. തന്റെ ഗുരുവിനെ മോദി ബഹുമാനിക്കുന്നില്ല. മോദി നൽകിയതിനെക്കാൾ ബഹുമാനം അദ്വാനിക്ക് കോൺഗ്രസ്സ് നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസ്സ് വാജ്പേയിക്കെതിരെ സ്ഥാനാർത്ഥിയെ നിറുത്തി മത്സരിപ്പിച്ചിട്ടുണ്ട്. എന്നാലും അദ്ദേഹത്തെ ബഹുമാനിക്കാതിരിക്കാൻ തങ്ങൾക്ക് അതൊരു കാരണമായിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. വാജ്പേയിയും രാജ്യത്തിനു വേണ്ടി ജോലിയെടുത്തിട്ടുണ്ട്. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയായിരുന്നു. താന്‍ വാജ്പേയിയെ സന്ദർശിച്ച കാര്യവും രാഹുൽ പറഞ്ഞു.

മോദി ചില ചടങ്ങുകളിൽ എൽകെ അദ്വാനിയെ അവഗണിച്ചിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വാജ്പേയി ആശുപത്രിയിലായപ്പോൾ ആദ്യമെത്തിയത് രാഹുലായിരുന്നു. ഇതെല്ലാം ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രസംഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍