UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2004ല്‍ 55 ലക്ഷം സ്വത്തുണ്ടായിരുന്ന രാഹുല്‍ ഗാന്ധി 2014ല്‍ അതെങ്ങനെ 9 കോടിയാക്കി? ബിജെപിയുടെ ചോദ്യം

രാഹുല്‍ ഗാന്ധിയുടെ ആകെയുള്ള വരുമാന സ്രോതസ് എംപിയെന്ന നിലയ്ക്കുള്ളത് മാത്രമാണ്. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ സ്വത്ത് ക്രമാതീതമായി വര്‍ദ്ധിച്ചത്.

ഇത്തവണ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേ പത്രിക വോട്ടര്‍മാര്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ബിജെപി. ബിജെപി വക്താവ് സംബിത് പത്രയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ആകെയുള്ള വരുമാന സ്രോതസ് എംപിയെന്ന നിലയ്ക്കുള്ളത് മാത്രമാണ്. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ സ്വത്ത് ക്രമാതീതമായി വര്‍ദ്ധിച്ചത്? – പത്ര ചോദിച്ചു.

2004ല്‍ ആദ്യം മത്സരിക്കാനെത്തുമ്പോള്‍ 50-55 ലക്ഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സ്വത്ത്. 2009ല്‍ ഇത് രണ്ട് കോടിയായി. 2014ല്‍ ഇത് ഒമ്പത് കോടിയായി. ഭൂമി ഇടപാടുകള്‍, ആയുധ ഇടപാടുകള്‍ എന്നിവയടക്കം രാഹുല്‍ ഗാന്ധി അനധികൃത സ്വത്തുണ്ടാക്കിയതായി ബിജെപി ആരോപിച്ചു.

ബിജെപി വക്താവ് സംബിത് പത്രയുടെ വാര്‍ത്താസമ്മേളനം – വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍