UPDATES

ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ചു; രാഹുല്‍ ഗാന്ധി ജമ്മുവിലേക്ക്, കൂടെ യെച്ചൂരിയും രാജയും

ഗവര്‍ണര്‍ രാഹുലിനെ ജമ്മുവിലേക്ക് ക്ഷണിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ നീക്കം

ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ക്ഷണം സ്വീകരിച്ച രാഹുല്‍ ഗാന്ധി നാളെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കാശ്മീരിലെത്തും. സംാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം രാഹുല്‍ ആദ്യമായാണ് ജമ്മുവിലെത്തുന്നത്. രാഹുലിനൊപ്പം ഒമ്പത് പ്രതിപക്ഷ നേതാക്കളുമുണ്ടാകും.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി, ആര്‍ജെഡി നേതാവ് മനോജ് ഝാ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും. തദ്ദേശവാസികളും രാഷ്ട്രീയ നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗവര്‍ണര്‍ രാഹുലിനെ ജമ്മുവിലേക്ക് ക്ഷണിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ നീക്കം. രാഹുലിന് ജമ്മുവിലെത്താനായി സത്യപാല്‍ മാലിക് എയര്‍ ക്രാഫ്റ്റും വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്ത് അക്രമസാഹചര്യമല്ല നിലനില്‍ക്കുന്നതെന്ന സര്‍ക്കാരിന്റെ അവകാശവാദത്തില്‍ രാഹുല്‍ ഗാന്ധി സംശയം ഉന്നയിച്ചപ്പോഴാണ് ഗവര്‍ണര്‍ ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വച്ചത്.

ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അുസരിച്ച് ജമ്മു കാശ്മീരില്‍ ആക്രമണങ്ങള്‍ നടക്കുന്നുവെന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുതാര്യമായി ഇടപെടണമെന്നുമാണ് രാഹുല്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് മാലിക് രാഹുലിനെ ജമ്മു കാശ്മീരിലേക്ക് ക്ഷണിച്ചത്. പിറ്റേന്ന് തന്നെ പരസ്യമായി ഈ ക്ഷണം സ്വീകരിച്ച രാഹുല്‍ തനിക്ക് എയര്‍ക്രാഫ്റ്റിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി. പകരം ജനങ്ങളെയും സൈനികരെയും സ്വതന്ത്രമായി സന്ദര്‍ശിക്കാനുള്ള അനുമതി മാത്രം തനിക്ക് മതിയെന്നാണ് രാഹുല്‍ പറഞ്ഞത്.

അതേസമയം പ്രതിപക്ഷ നേതാക്കളെയും കൂട്ടിവന്ന് സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കാനാണ് രാഹുലിന്റെ ശ്രമമെന്നാണ് മാലിക് ഇതേക്കുറിച്ച് പിന്നീട് പ്രതികരിച്ചത്. ഉപാധികളോടെ രാഹുലിനെ ക്ഷണിക്കാന്‍ താനില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ മുന്‍തീരുമാനത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.

‘ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആര്‍ക്കും വരാമെന്ന മുന്‍ വാഗ്ദാനത്തില്‍ നിന്നാണ് ഗവര്‍ണര്‍ പിന്മാറിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഈ ക്ഷണം സ്വീകരിച്ചതാണ്. ഗവര്‍ണര്‍ തന്റെ വാക്കില്‍ ഉറച്ചുനില്‍ക്കുകയും വിവിധ പാര്‍ട്ടികളുടെ പ്രാതിനിധ്യം ഈ സന്ദശനത്തിന് അനുവദിക്കുകയും വേണം’ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പറയുന്നു.

also read:ആ സംഭവത്തോടെ നാസിലിന്‍റെ വാപ്പ കിടപ്പിലായി, തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്തത് ഗതികേട് കൊണ്ട്; മാതാവ് റാബിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍