UPDATES

രാജി സന്നദ്ധത ആവർത്തിച്ച് രാഹുൽ ഗാന്ധി; നിരാകരിച്ച് പ്രവർത്തക സമിതി

രാഹുൽ അധ്യക്ഷനായ ശേഷം സംഘടിപ്പിച്ച ഒരു പ്രവര്‍ത്തക സമിതി അദ്ദേഹത്തിന്റെ രാജി സന്നദ്ധത അംഗീകരിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

രാജ്യത്ത് നേരിട്ട കനത്ത തിരഞ്ഞെടുപ്പ് പരാജയം ഉൾ‌പ്പെടെ ചർച്ചചെയ്യുന്നതിനായി ചേർ‌ന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിന് ഡൽഹിയിൽ തുടക്കം. തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാർട്ടി അധ്യക്ഷ പദവി രാജിവയ്ക്കാമെന്ന് രാഹുൽ ഗാന്ധിയുടെ നിലപാട് ഉള്‍പ്പെടെയാണ് യോഗം ഇന്ന് ചർച്ച ചെയ്തത്.

പ്രവർത്തക സമിതിയിലും രാജി സന്നദ്ധത രാഹുൽ ആവർത്തിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അതിനുള്ള സാഹര്യമില്ലെന്ന് പ്രവർത്തക സമിതി അംഗങ്ങൾ അറിയിച്ചു. മൻമോഹൻ സിങ്ങും, പ്രിയങ്ക ഗാന്ധിയുമാണ് രാജി വെക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതിയില്‍ ചേരുന്ന യോഗത്തിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, എ കെ ആന്റണി, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി രാജി വയ്ക്കുമോ എന്നത് തന്നെയാണ് ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്ന ഏറ്റവും പ്രധാന ചോദ്യം.

നേരത്തെ തന്നെ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു, എന്നാല്‍ പ്രവര്‍ത്തകസമിതി ആയിരിക്കും രാജി സംബന്ധിച്ച് തീരുമാനമെടുക്കുക എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. നേരത്തെ സോണിയ ഗാന്ധി പ്രസിഡന്റായിരിക്കെ രാജി സന്നദ്ധത അറിയിച്ചപ്പോള്‍ പ്രവര്‍ത്തക സമിതി അത് തള്ളുകയാണുണ്ടായത്. രാജിക്കാര്യത്തില്‍ ഉറച്ച് നിന്നാല്‍ തന്നെ രാഹുൽ അധ്യക്ഷനായ ശേഷം സംഘടിപ്പിച്ച ഒരു പ്രവര്‍ത്തക സമിതി അത് അംഗീകരിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

അതേസമയം, ചൗക്കീദാർ ചോർ (കാവൽക്കാരൻ കള്ളനാണ്) എന്നത് ഉള്‍പ്പെടെ രാഹുൽ മുന്നോട്ട് വച്ച നെഗറ്റീന് പ്രചാരണ വിഷയങ്ങൾ തിരിച്ചടി ആയതായാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് മുന്നിലുള്ള വഴികൾ എന്തെല്ലാമാണെന്നാണ് പ്രവർത്തക സമിതി പരിശോധിക്കുന്നത്.

Read More: ഒരു ലിബറല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് അവസാനിക്കുക ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍