UPDATES

ട്രെന്‍ഡിങ്ങ്

“ഈ രാജ്യമുണ്ടാക്കിയത് ജനങ്ങളാണ്, ഭൂമിയല്ല രാജ്യം”: കാശ്മീരിനെ വെട്ടിമുറിച്ചതില്‍ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി

“ഏകപക്ഷീയമായി ജമ്മു കാശ്മീരിനെ വെട്ടിമുറിച്ചതുകൊണ്ടോ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജയിലലടച്ചതുകൊണ്ടോ ഭരണഘടന ലംഘിച്ചുകൊണ്ടോ ദേശീയ ഐക്യമുണ്ടാക്കാന്‍ കഴിയില്ല”.

കാശ്മീരിനെ രണ്ടാക്കി വിഭജിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയും കാശ്മീരിന് സ്വയംഭരണാധികാരവും പ്രത്യേക അവകാശങ്ങും നല്‍കിയിരുന്നതുമായ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പിന്‍വലിക്കുകയും ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഏകപക്ഷീയമായി ജമ്മു കാശ്മീരിനെ വെട്ടിമുറിച്ചതുകൊണ്ടോ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജയിലലടച്ചതുകൊണ്ടോ ഭരണഘടന ലംഘിച്ചുകൊണ്ടോ ദേശീയ ഐക്യമുണ്ടാക്കാന്‍ കഴിയില്ല എന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഈ രാജ്യമുണ്ടാക്കിയത് ജനങ്ങളാണ്. ഭൂമിയല്ല രാജ്യം. ഭരണത്തിന്റെ ഈ ദുരുപയോഗം രാജ്യത്തിന്റെ ദേശീയ സുരക്ഷയെ അപായപ്പെടുത്തുന്നതാണ് എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ALSO READ: EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്.

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, ഭൂമി വാങ്ങുന്നതിനടക്കം പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന 35 എ എന്നീ വകുപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. പൂര്‍ണ സംസ്ഥാനമായിരുന്ന ജമ്മു കാശ്മീരിനെ ജമ്മു കാശ്മീര്‍, ലഡാക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുകയും ചെയ്തു. ജമ്മു കാശ്മീരില്‍ സമാധാനം പുനസ്ഥാപിച്ചാല്‍ പൂര്‍ണ സംസ്ഥാന പദവി തിരിച്ചുനല്‍കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ജമ്മു കാശ്മീര്‍ വിഭജന ബില്‍ പാസാക്കിയത്. ആം ആദ്മി പാര്‍ട്ടി അരവിന്ദ് കെജ്രിവാളും ബി എസ് പിയുമെല്ലാം ബില്ലിനെ പിന്തുണച്ചപ്പോള്‍ ഭരണപക്ഷത്തുള്ള ജെഡിയു എതിര്‍ത്തു.

38000ത്തോളം അര്‍ദ്ധസൈനികരെ കൂടുതലായി വിന്യസിച്ചുകൊണ്ടും കാശ്മീരിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ വീട്ടുതടങ്കലിലാക്കിയും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് അടക്കമുള്ള കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ മരവിപ്പിച്ചുമാണ് സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370യും 35എയും പിന്‍വലിച്ചത്. അമര്‍നാഥ് തീര്‍ത്ഥാടകരും ടൂറിസ്റ്റുകളുമടക്കമുള്ളവരെ മടക്കി അയയ്ക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍