UPDATES

ന്യൂസ് അപ്ഡേറ്റ്സ്

#RahulLovesTerrorists ; ‘രാഹുല്‍ ഗാന്ധി തീവ്രവാദികളെ സ്‌നേഹിക്കുന്നു’: ഭീകരനെ ബഹുമാനത്തിനായി ചേര്‍ക്കുന്ന ‘ജി’ കൂട്ടിവിളിച്ചതിനെതിരെ ബിജെപി

കോണ്‍ഗ്രസ് ഔദ്യോഗിക വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും അതേ ശൈലിയിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. #BJPLovesTerrorisst (ബിജെപി തീവ്രവാദികളെ സ്‌നേഹിക്കുന്നു)’ എന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്.

പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ജയ്‌ഷെ മുഹമ്മദ് തലവനെ മസൂദ് അസറിനെ ‘ജി’ ചേര്‍ത്ത് സംബോധന ചെയ്ത കോണ്‍ഗസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബിജെപി. ഡല്‍ഹി നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു വിവാദ പരമാര്‍ശം ഉണ്ടായത്. 1999ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് തട്ടിയെടുത്ത വിമാനത്തിന് പകരമായി ജയിലില്‍ കഴിഞ്ഞിരുന്ന മസൂദ് അസറിനെ വിട്ടയയ്‌ക്കേണ്ടിവന്ന സാഹചര്യത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

പുല്‍വാമ സ്‌ഫോടനത്തി 45 സിആര്‍പിഎഫ് ജവാന്മാരാണ് രക്തസാക്ഷികളായത്. ആരാണ് ജവാന്മാരുടെ ബസില്‍ ബോംബ് ആക്രമണം നടത്തിയത്? ജയ്‌ഷെ മുഹമ്മദ്.. നിങ്ങള്‍ മസൂദ് അസറിനെ ഓര്‍മിക്കുന്നുണ്ടാകും. 56 ഇഞ്ചുകാരുടെ മുന്‍കാല സര്‍ക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിമാനത്തില്‍ ‘മസൂദ് അസര്‍ജി’യുമായി എത്തുകയും അദ്ദേഹത്തെ പാകിസ്താന് കൈമാറുകയും ചെയ്തുവെന്നാണ് രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞത്.

ഇതോടെ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. #RahulLovesTerrorists ( ‘രാഹുല്‍ ഗാന്ധി തീവ്രവാദികളെ സ്‌നേഹിക്കുന്നു’) എന്ന ഹാഷ് ടാഗും ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തു. ഭീകരനായ മസൂദ് അസറിനോടുള്ള രാഹുലിന്റെ ബഹുമാനമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് ബിജെപി ട്വീറ്റ് ചെയ്തത്.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ‘എന്താണ് രാഹുല്‍ ഗാന്ധിയ്ക്കും പാകിസ്താനും പൊതുവായിട്ടുള്ളത്? അവരുടെ സ്‌നേഹം തീവ്രവാദികളോടാണ്. ഭീകരവാദി നേതാവായ മസൂദ് അസറിനോടുള്ള രാഹുലിന്റെ സ്‌നേഹം നോക്കൂ.’ എന്നു കുറിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോയും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

അതേസമയം ബിജെപിയുടെ വിമര്‍ശനങ്ങളോട് ശക്തമായിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഔദ്യോഗിക വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും അതേ ശൈലിയിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്

‘രാഹുല്‍ ഗാന്ധിയുടെ ‘പരിഹാസ’ പരാമര്‍ശത്തെ വളച്ചൊടിക്കുന്ന ബിജെപിയോടും അവരുടെ ഭക്തരായ മീഡിയകളോടും രണ്ട് ചോദ്യങ്ങള്‍-
1. ഭീകരന്‍ മസൂദ് അസറിനെ മോചിപ്പിക്കാന്‍ ഖാണ്ഡഹാറില്‍ പോയപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവല്‍ കൂടെയുണ്ടായിരുന്നില്ലേ?
2. പാക് ചാരസംഘടനയായ ഐഎസ്‌ഐ-യെ പത്താന്‍കോട്ട് തീവ്രവാദ ആക്രമണം നടത്താന്‍ മോദിജി ക്ഷണിച്ചില്ലേ? #BJPLovesTerrorisst (ബിജെപി തീവ്രവാദികളെ സ്‌നേഹിക്കുന്നു)’ എന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്.

Read: മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തല്‍: ലോകരാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ; നിലപാട് വ്യക്തമാക്കാതെ ചൈന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍