പതിനായിരം കുടുംബങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ കോൺഗ്രസ് വയനാട്ടിൽ വിതരണം ചെയ്യും.
രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലേക്ക് അമ്പതിനായിരം കിലോ അരി പ്രളയസഹായമായി എത്തി. ഇതോടൊപ്പം മറ്റ് അടിയന്തിര വസ്തുക്കളും എത്തിച്ചേർന്നിട്ടുണ്ട്. ആദ്യഘട്ടമായി പുതപ്പ്, പായ തുടങ്ങിയ വസ്തുക്കളാണ് എത്തിയിരുന്നത്. രണ്ടാമത്തെ ഘട്ടമായാണ് അരി എത്തിച്ചത്.
പതിനായിരം കുടുംബങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ കോൺഗ്രസ് വയനാട്ടിൽ വിതരണം ചെയ്യും. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളുടെ ഒരു കിറ്റാണ് രാഹുൽ വയനാടിന് നൽകുക.
അർഹരായ മുഴുവൻ കുടുബങ്ങൾക്കും ക്ലീനിങ് സാധനങ്ങളും എത്തിക്കും രാഹുൽ. ഈ മാസം അവസാനത്തിൽ രാഹുൽ വീണ്ടും വയനാട് സന്ദർശിക്കുന്നുണ്ട്. കോൺഗ്രസ്സിന്റെ പ്രാദേശിക ഘടകങ്ങളിലൂടെയാണ് വിതരണം നടക്കുക. ഇതിനകം തന്നെ ഈ പ്രവൃത്തി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.