UPDATES

ട്രെന്‍ഡിങ്ങ്

പ്രധാനമന്ത്രി മോദി കര്‍ഷകരോട് നുണ പറഞ്ഞു, കര്‍ഷകര്‍ ചോദിക്കുന്നത് മോദി സര്‍ക്കാരിന്റെ ഔദാര്യമല്ല: രാഹുല്‍ ഗാന്ധി

ഇത് ഇന്ത്യലെ കര്‍ഷകരുടേയും യുവാക്കളുടേയും ശക്തിപ്രകടനമാണ്. അവരെ നിശബ്ദരാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കര്‍ഷകരേയും യുവാക്കളേയും ഏത് സര്‍ക്കാര്‍ അവഗണിച്ചാലും അവര്‍ ആ സര്‍ക്കാരിനെ പുറത്താക്കും – രാഹുല്‍ ഗാന്ധി പറഞ്ഞു.

ബാങ്കുകളില്‍ കോടിക്കണക്കിന് രൂപ നിഷ്‌ക്രിയ ആസ്തിയുണ്ടാക്കി വിദേശത്തേയ്ക്ക് മുങ്ങുന്നവരുടെ കടങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും എഴുതിത്തള്ളുന്നത് എന്ന് കോണ്‍ഗ്രസ് പ്രസിഡെന്റ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ കര്‍ഷകര്‍ ആരുടേയും ഔദാര്യമോ സൗജന്യമോ അല്ല ചോദിക്കുന്നത്. അവകാശമാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിക്കുമെന്നും ബോണസ് നല്‍കുമെന്നും കുറഞ്ഞ താങ്ങുവില വര്‍ദ്ധിപ്പിക്കുമെന്നുമെല്ലാമാണ് കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നത്. ഇന്ത്യയെ അംബാനിക്കും അദാനിക്കും വേണ്ടി വീതം വയ്ക്കുകയാണ്.

വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും ആശയങ്ങളുമുള്ള പാര്‍ട്ടികള്‍ ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യത്തെ യുവാക്കളുടേയും കര്‍ഷകരുടേയും പ്രശ്‌നങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് ഇന്ത്യയിലെ കര്‍ഷകരുടേയും യുവാക്കളുടേയും ശക്തിപ്രകടനമാണ്. അവരെ നിശബ്ദരാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കര്‍ഷകരേയും യുവാക്കളേയും ഏത് സര്‍ക്കാര്‍ അവഗണിച്ചാലും അവര്‍ ആ സര്‍ക്കാരിനെ പുറത്താക്കും – രാഹുല്‍ ഗാന്ധി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍