UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശി തരൂരിനെ മറികടന്ന് രാഹുൽ ഗാന്ധി; ഈ നേട്ടം രമ്യയുടേതു കൂടി!

രാഹുൽ ഗാന്ധിയുടെ ട്വീറ്റുകൾ അദ്ദേഹം തന്നെയാണ് എഴുതുന്നതെങ്കിലും അവയ്ക്കു പിന്നിൽ വലിയൊരു ടീം വർക്ക് നടക്കുന്നുണ്ട്.

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോ ചെയ്യപ്പെടുന്ന കോൺഗ്രസ്സ് നേതാവ് എന്ന പദവി ഇനി രാഹുൽ ഗാന്ധിക്ക് സ്വന്തം. പാർട്ടിയിലെ സോഷ്യൽ മീഡിയ വിങ്ങിനെ ഏറെ വിഷമിപ്പിച്ചിരുന്ന ഒന്നായിരുന്നു ട്വിറ്ററില്‍ രാഹുലിന്റെ പിന്നാക്കാവസ്ഥ. തിരുവനന്തപുരത്തു നിന്നുള്ള പാർലമെന്റംഗം ശശി തരൂരായിരുന്നു ട്വിറ്ററിലെ കോൺഗ്രസ് താരം ഇതുവരെ.

രാഹുലിന്റെ ട്വിറ്റർ ഹാൻഡിലിൽ മാറ്റം വരുത്തിയും മറ്റും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് രാഹുലിന് ശശി തരൂരിനെ മറികടക്കാനായത്. നേരത്തെ OfficeofRG എന്ന ട്വിറ്റർ ഹാന്‍ഡിലാണ് രാഹുൽ‌ ഉപയോഗിച്ചിരുന്നത്. ഇത് ഈയിടെ RahulGandhi എന്നാക്കി മാറ്റിയിരുന്നു.

രാഹുലിന്റെ ഫോളോവേഴ്സ് ഇപ്പോൾ 6.77 ദശലക്ഷമാണ്. ശശി തരൂരിന്റേത് 6.7 ദശലക്ഷവും.

പാർട്ടി അധ്യക്ഷനായിട്ടും സോഷ്യൽ മീഡിയയിൽ രാഹുലിന്റെ മോശം ‘പ്രകടനം’ സോഷ്യൽ മീഡിയ വിങ്ങിന്റെയും പൊതുവിൽ നേതാക്കളുടെ തന്നെയും വിഷമമായിരുന്നു.

രമ്യയുടെ പ്രകടനം

കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ ടീമിന്റെ മേധാവിയായി നടിയും മുൻ ലോകസഭാംഗവുമായ രമ്യയുടെ പ്രകടനമാണ് എല്ലാവരും വാഴ്ത്തുന്നത്. രമ്യ ഈ സ്ഥാനമേറ്റെടുത്ത ശേഷം സോഷ്യൽ മീഡിയയിൽ കോൺഗ്രസ്സ് വൻ മുന്നേറ്റം തന്നെ നടത്തി. ബിജെപി വൻ ഫണ്ടിങ്ങോടെ നേരത്തെ തന്നെ മുന്നേറിയ ഈ പ്ലാറ്റ്ഫോമിൽ രമ്യയുടെ നേതൃത്വത്തിലുള്ള ടീം ഊർജസ്വലമായ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്.

രാഹുൽ ഗാന്ധിയുടെ ട്വീറ്റുകൾ അദ്ദേഹം തന്നെയാണ് എഴുതുന്നതെങ്കിലും അവയ്ക്കു പിന്നിൽ വലിയൊരു ടീം വർക്ക് നടക്കുന്നുണ്ട്. രാജ്യത്തെ സംഭവവികാസങ്ങളിൽ തങ്ങളുടെ അധ്യക്ഷന് ഏറ്റവും വേഗത്തിൻ വിവരങ്ങൾ വിനിമയം ചെയ്തു കിട്ടാനുള്ള പ്രവർത്തനങ്ങൾക്കാണ് രമ്യ തുടക്കത്തിലേ മുൻതൂക്കം നൽകിയത്.

രാഹുൽ ഗാന്ധി ട്വിറ്ററിൽ ശ്രദ്ധ വെക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളൂ. മോദി അധികാരത്തിലേറി വീണ്ടും രണ്ടരക്കൊല്ലത്തോളമെടുത്തു രാഹുൽ സജീവമാകാൻ. ബിജെപി ഐടി സെൽ പടച്ചുവിടുന്ന നുണകളെപ്പോലും പ്രതിരോധിക്കാനാകാതെ വലഞ്ഞ അവസ്ഥയിൽ നിന്ന് കോൺഗ്രസ്സ് ഇന്നേറെ മുന്നേറിയിട്ടുണ്ട്. 2019 തെരഞ്ഞെടുപ്പ് മുൻ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായിരിക്കും സോഷ്യൽ മീഡിയയിൽ എന്നുറപ്പ്. ബിജെപിയുടെ അപ്രമാദിത്വം സോഷ്യൽ മീഡിയയിൽ അടുത്തവട്ടം ഉണ്ടാകാനിടയില്ല.

പോലീസുകാര്‍ തല്ലിക്കൊന്ന മകന്റെ ശരീരം ഫോര്‍മാലിന്‍ ലായിനിയില്‍ സൂക്ഷിച്ച തങ്കപ്പന്റെ പോരാട്ടകഥ എന്തുകൊണ്ട് ഓര്‍ക്കണം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍