UPDATES

ട്രെന്‍ഡിങ്ങ്

യുപിയിലെ ബിജെപി സര്‍ക്കാരിനെതിരായവര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണ കത്തുകള്‍

കഫീല്‍ ഖാന് പുറമെ കര്‍ഷക നേതാവ് വിഎം സിംഗിനും ഗാസിപൂരില്‍ വാരണാസി-ഗോരഖ്പൂര്‍ ഹൈവേയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ സമരരംഗത്തുള്ള സുനില്‍ എന്നയാള്‍ക്കും രാഹുല്‍ കത്ത് അയച്ചു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാരില്‍ നിന്ന് പ്രതികാര നടപടിക്ക് ഇരയായ ഡോ.കഫീല്‍ ഖാനും സര്‍ക്കാരിനെതിരെ പ്രക്ഷോഭരംഗത്തുള്ള മറ്റ് രണ്ട് പേര്‍ക്കും പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കത്തുകള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിലേയ്ക്ക് അടുക്കുന്ന സാഹചര്യത്തിലാണ് യുപിയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് രാഹുല്‍ കോണ്‍ഗ്രസിന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. കഫീല്‍ ഖാന് പുറമെ കര്‍ഷക നേതാവ് വിഎം സിംഗിനും ഗാസിപൂരില്‍ വാരണാസി-ഗോരഖ്പൂര്‍ ഹൈവേയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ സമരരംഗത്തുള്ള സുനില്‍ എന്നയാള്‍ക്കും രാഹുല്‍ കത്ത് അയച്ചു.

ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ 60 കുട്ടികളുടെ മരണത്തിനിടയാക്കിയ ഓക്‌സിജന്‍ ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ സത്യം വിളിച്ചുപറഞ്ഞതിന് കേസില്‍ പ്രതിയാവുകയും അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങളോളം ജയിലില്‍ കഴിയുകയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്ന ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ കഫീല്‍ ഖാന് രാഹുല്‍ ഗാന്ധി പിന്തുണ വാഗ്ദാനം ചെയ്തു. കഫീലിന്റെ സഹോദരന്‍ കാഷിഫ് ജമീലിന് നേരെ വെടിവയ്പുണ്ടായ സംഭവത്തെ രാഹുല്‍ ഗാന്ധി അപലപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നു.

യുപിയിലെ കരിമ്പ് കര്‍ഷകരുടെ പ്രതിസന്ധി സംബന്ധിച്ചാണ് വിഎം സിംഗിനുള്ള കത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നത്. പഞ്ചസാര മില്ലുടമകളെ മാത്രമാണ് സര്‍ക്കാര്‍ സഹായിക്കുന്നതെന്നും കര്‍ഷകരെ പൂര്‍ണമായും അവഗണിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവായ വിഎം സിംഗ് 2012ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് പാര്‍ട്ടി വിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍