UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റെയിൽവേയുടെ ശുചിത്വ സർവ്വേയിൽ മോദിയുടെ വാരാണസി 14ാം സ്ഥാനത്തു നിന്ന് നിന്ന് 69ലേക്ക്

2017ൽ എ1 സ്റ്റേഷനായ കോഴിക്കോട് 40ാം സ്ഥാനത്താണുണ്ടായിരുന്നത്. ഇത്തവണ അത് 41ലേക്ക് താഴ്ന്നിരിക്കുന്നു.

സ്വച്ഛ് ഭാരത് പോലെ കൊട്ടിഘോഷിക്കപ്പെട്ട ശുചിത്വ പദ്ധതികള്‍ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷന്റെ ശുചിത്വനിലവാരം കൂപ്പുകുത്തി. വ‍ൃത്തിയുടെ കാര്യത്തിൽ പതിന്നാലാം സ്ഥാനത്തുണ്ടായിരുന്ന സ്റ്റേഷന്‍ ഏറ്റവും പുതിയ സർവ്വേ പ്രകാരം 69ാം സ്ഥാനത്താണിപ്പോൾ. തിങ്കളാഴ്ച റെയിൽവേ പുറത്തുവിട്ടതാണ് ഈ റിപ്പോർട്ട്.

എ1 വിഭാഗത്തിൽ വരുന്ന 75 സ്റ്റേഷനുകളിൽ ഒന്നാം സ്ഥാനത്ത് വരുന്നത് ജോധ്പൂര്‍ ആണ്. രണ്ടാമത്ത് ജയ്പൂരും മൂന്നാമത് തിരുപ്പതിയും വരുന്നു. എ വിഭാഗത്തിൽ ഒന്നാമത് മാർവാർ സ്റ്റേഷനാണ് വരുന്നത്. രണ്ടാമതായി ഫുലേരയും മൂന്നാമതായി വാറംഗലും വരുന്നു.

എ1 കാറ്റഗറിയിൽ വരുന്ന സ്റ്റേഷനാണ് വാരാണസി. 2017ൽ പതിന്നാലാം സ്ഥാനത്താണ് ഈ സ്റ്റേഷനുണ്ടായിരുന്നത്. ഇ വർഷത്തെ റിപ്പോർട്ടിൽ ഇത് ഇടിഞ്ഞ് 69ൽ എത്തിയിരിക്കുന്നു.

2017ൽ എ1 സ്റ്റേഷനായ കോഴിക്കോട് 40ാം സ്ഥാനത്താണുണ്ടായിരുന്നത്. ഇത്തവണ അത് 41ലേക്ക് താഴ്ന്നിരിക്കുന്നു. തൃശ്ശൂർ സ്റ്റേഷൻ വൃത്തിയുടെ കാര്യത്തിൽ മികവേറ്റിയിട്ടുണ്ട്. 2017ൽ 52 ആയിരുന്നു തൃശ്ശൂരിന്റെ റാങ്ക്. ഇത് ഈ വർഷത്തിൽ 43ലെത്തിക്കാൻ തൃശ്ശൂരിനായി. തിരുവനന്തപുരവും പുതിയ സർവ്വേയിൽ മികവ് പുലർത്തുന്നു. 71ൽ നിന്നിരുന്ന തൃശ്ശൂർ ഇപ്പോൾ റാങ്ക് നില 59ലേക്ക് ഉയർത്തിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍