UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചായയുണ്ടാക്കാൻ ട്രെയിനിലെ കക്കൂസിൽ നിന്നും വെള്ളമെടുത്തു; റെയിൽവേ 1 ലക്ഷം പിഴയിട്ടു

സിക്കന്തരാബാദിനും കാസിപേട്ടിനും ഇടയിൽ ചായവില്പ്പന പി ശിവപ്രസാദ് എന്നയാളാണ് കക്കൂസിൽ നിന്നും ചായയ്ക്കുള്ള വെള്ളമെടുത്തത്.

യാത്രക്കാർക്ക് വിൽക്കാനുള്ള ചായ തയ്യാറാക്കാൻ ട്രെയിനിലെ കക്കൂസിൽ നിന്നും വെള്ളമെടുത്ത റെയിൽവേ വെൻഡിങ് കോണ്‍ട്രാക്ടർക്ക് 1 ലക്ഷം രൂപ പിഴ. ഇയാൾ കക്കൂസിൽ നിന്ന് വെള്ളമെടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ചെന്നൈ സെന്‍ട്രൽ-ഹൈദരാബാദ് ചാർമിനാർ എക്സ്പ്രസ്സിലാണ് സംഭവം നടന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ പിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ റെയിൽവേ ഇടപെടുകയായിരുന്നു.

സംഭവത്തിൽ റെയിൽവേ അന്വേഷണം നടത്തി. സംഭവം സത്യമാണെന്നു തെളിഞ്ഞതോടെ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ റെയിൽവേ ഉത്തരവിട്ടു.

സിക്കന്തരാബാദിനും കാസിപേട്ടിനും ഇടയിൽ ചായവില്പ്പന പി ശിവപ്രസാദ് എന്നയാളാണ് കക്കൂസിൽ നിന്നും ചായയ്ക്കുള്ള വെള്ളമെടുത്തത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടപേർ അനധികൃത വിൽപ്പനക്കാരാണെന്നും റെയിൽവേ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍