UPDATES

ട്രെന്‍ഡിങ്ങ്

‘സംഘി ഐടി റാസ്കലുകൾ’ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് രാജാ വെമുല

തന്റെ ഫേസ്ബുക്ക് ഫ്രണ്ട് പോലുമല്ലാത്ത ഒരാൾക്ക് താൻ മെസ്സേജയച്ചത് കണ്ട് ഞെട്ടിയെന്ന് രാജാ വെമുല പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്താൻ മുസ്ലിം ലീഗ് രാധികാ വെമുലയ്ക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന തരത്തിൽ രോഹിത് വെമൂലയുടെ സഹോദരന്‍ രാജാ വെമൂലയുടേതായി സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ച സ്ക്രീന്‍ ഷോട്ടുകള്‍ രാജ വെമൂലയുടെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തത്.

രാജ വെമൂലയുടെ ഫേസ്ബുക്ക് മെസഞ്ചറിൽ നിന്ന് എംഎസ് രാമറാവു എന്നയാൾക്ക് മെസ്സേജ് കിട്ടിയതിന്റെ സ്ക്രീൻ ഷോട്ടുകൾ കഴിഞ്ഞ ദിവസം സംഘപരിവാർ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്ന് രാജാ വെമൂല തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ഗ്രാമത്തിലായിരുന്നതിനാല്‍ സിഗ്നല്‍ ഉണ്ടായിരുന്നില്ലെന്നും തന്റെ ഒരു സുഹൃത്ത് അയച്ചു തന്നെ സ്ക്രീൻ ഷോട്ടുകളിലൂടെയാണ് പേജിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ കഴിഞ്ഞതെന്നും രാജാ വെമൂല വ്യക്തമാക്കി.

നേരത്തെ രാധികാ വെമൂലയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിനു താഴെ എംഎസ് രാമറാവു എന്നയാൾ ചില സ്ക്രീൻ ഷോട്ടുകൾ ഷെയർ ചെയ്തിരുന്നു. മോദിക്കെതിരെ സംസാരിക്കാൻ 20 ലക്ഷം രൂപ നൽകാമെന്ന് കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് രോഹിത് വെമൂലയുടെ അമ്മ രാധികാ വെമുലയ്ക്ക് വാഗ്ദാനം നൽകിയെന്നും പക്ഷെ ചെക്ക് ബൗൺസ് ആയെന്നുമായിരുന്നു സ്ക്രീൻ ഷോട്ടിലുള്ള ട്വിറ്റർ പോസ്റ്റിലുണ്ടായിരുന്നത്. ഇതിനെ സാധൂകരിക്കുന്ന വിധത്തിൽ മറുപടിയായി രാജാ വെമൂല ഫേസ്ബുക്കിൽ മെസ്സേജ് അയച്ചെന്ന് കാണിക്കുന്ന സ്ക്രീൻ ഷോട്ടും കൂടെയെത്തി.

എന്നാല്‍ തന്റെ ഫേസ്ബുക്ക് ഫ്രണ്ട് പോലുമല്ലാത്ത ഒരാൾക്ക് താൻ മെസ്സേജയച്ചത് കണ്ട് ഞെട്ടിയെന്ന് രാജാ വെമുല പറഞ്ഞു. തങ്ങള്‍ പാവപ്പെട്ടവരായതിനാല്‍ വീട് വച്ച് നല്‍കാമെന്ന് മുസ്ലീം ലീഗ് വാഗ്ദാനം നല്‍കിയിരുന്നുവെന്നും അവരതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രാജ വെമൂലയുടെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘സംഘി ഐടി റാസ്കലുകൾ’ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് രാജാ വെമുല ആരോപിച്ചു. നേരത്തെ, രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ മുസ്ലിം ലീഗ് തനിക്ക് വീട് വെച്ചു തരാമെന്ന വ്യാജവാഗ്ദാനം നൽകിയെന്ന് രാധിക വെമൂല ഇംഗ്ലീഷ് വെബ് പോര്‍ട്ടലായ ന്യൂസ് മിനിറ്റിനോട്‌ പറഞ്ഞിരുന്നു.

വീടു വെച്ച് തരാമെന്നു പറഞ്ഞ് മുസ്ലിം ലീഗ് വണ്ടിച്ചെക്കുകൾ തന്നു: രോഹിത് വെമുലയുടെ അമ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍