UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനില്‍ ബി എസ് പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് എംഎല്‍എമാര്‍ക്കും മന്ത്രി സ്ഥാനം

എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

രാജസ്ഥാനില്‍ ബി എസ് പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ആറ് എംഎല്‍എമാര്‍ക്കും മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനം. ബി എസ് പിയുടെ ആകെയുള്ള ആറ് എംഎല്‍എമാരും കോണ്‍ഗ്രസില്‍ ചേരുകയാണുണ്ടായത്. ബി എസ് പി പാര്‍ലമെന്ററി പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള കത്ത് എംഎല്‍എമാര്‍ സ്പീക്കര്‍ സി പി ജോഷിക്ക് നല്‍കിയിരുന്നു. മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കൂറുമാറ്റ ഭീഷണിയും ഇല്ലാതായി.

അശോക് ഗെലോട്ട് മന്ത്രിസഭ ഉടന്‍ വികസിപ്പിക്കുമെന്നും ഇതില്‍ ആറ് പേരേയും ഉള്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 25 അംഗ മന്ത്രിസഭയാണ് രാജസ്ഥാനിലുള്ളത്. 2009ല്‍ സമാനമായ രീതിയില്‍ അന്നത്തെ ആറ് ബി എസ് പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോളും അശോക് ഗെലോട്ട് ആയിരുന്നു മുഖ്യമന്ത്രി. അന്ന് മൂന്ന് പേര്‍ക്കാണ് മന്ത്രി സ്ഥാനം നല്‍കിയത്. ബാക്കിയുള്ളവരെ പാര്‍ലമെന്ററി സെക്രട്ടറിമാരാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് പിന്നിലായിരുന്ന കോണ്‍ഗ്രസ് ബി എസ് പിയുടേയും സ്വതന്ത്രരുടേയും പിന്തുണയോടെയാണ് സര്‍ക്കാരുണ്ടാക്കിയത്. 200 അംഗ സഭയില്‍ കോണ്‍ഗ്രസിന് 100 സീറ്റും ബിജെപിക്ക് 72 സീറ്റുമാണ് കിട്ടിയത്. കോണ്‍ഗ്രസ് ചതിയന്മാരാണ് എന്ന് പറഞ്ഞ ബി എസ് പി അധ്യക്ഷ മായാവതി പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍