UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎൻയുവിൽ ‘ആയിരക്കണക്കിന് കോണ്ടങ്ങൾ’ കണ്ടെത്തിയ ബിജെപി എംഎൽഎ’ക്ക് സീറ്റില്ല

ജവഹർലാൽ നെഹ്റു പണ്ഡിറ്റ് അല്ലെന്നും അഹൂജ ഒരിക്കൽ കണ്ടെത്തി.

ജവഹർലാൻ നെഹ്റു സർവ്വകലാശാലയിൽ ആയിരക്കണക്കിന് കോണ്ടങ്ങൾ കണ്ടെത്തിയെന്ന് പ്രസ്താവിച്ച് വിവാദത്തിലായ രാജസ്ഥാനിലെ ബിജെപി എംഎൽഎക്ക് ഇത്തവണ സീറ്റീല്ല. രാംഗഢ് എംഎൽഎയായ ഗ്യാൻദേവ് അഹൂജയ്ക്കാണ് പാർട്ടി സീറ്റ് നിഷേധിച്ചത്.

2016ലായിരുന്നു ജെഎൻയുവിൽ വൻതോതിൽ കോണ്ടം കണ്ടെത്തിയെന്ന് അഹൂജ പ്രസ്താവന നടത്തിയത്. “ജെഎൻയു സർവ്വകലാശാലയിൽ പതിനായിരത്തിലധികം സിഗരറ്റ് കുറ്റികളും നാലായിരം ബീഡിക്കുറ്റികളും കണ്ടെത്തി. 50,000 ചെറുതും വലുതുമായ എല്ലിൻ കഷ്ണങ്ങളും മുവ്വായിരത്തിലധികം ഉപയോഗിച്ച കോണ്ടങ്ങളും കണ്ടെത്തി” എന്നായിരുന്നു അഹൂജ 2016ൽ നടത്തിയ പ്രസ്താവന. അഞ്ഞൂറോളം ഗർഭനിരോധന ഇൻജക്ഷൻ സിറിഞ്ചുകൾ കണ്ടെത്തിയെന്നും ഇദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ഇതു കൂടാതെയും നിരവധി വിവാദ പ്രസ്താവനകൾ അഹൂജ നടത്തിയിരുന്നു.

ജെഎൻയു കാമ്പസ്സിനകത്ത് എട്ടുമണി കഴിഞ്ഞാൽ കുട്ടികൾ മിക്കവരും മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങുമെന്നും പഠിക്കുന്നവരാരും കുട്ടികളല്ലെന്നും ഓരോരുത്തർക്കും രണ്ട് കുട്ടികളെങ്കിലും ഉണ്ടാകുമെന്നും അഹൂജ പറഞ്ഞിരുന്നു. ആൾവാറിൽ ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ ബിജെപി നടത്തിയ മാർച്ചിലായിരുന്നു ഇദ്ദേഹം തന്റെ കണ്ടെത്തലുകൾ വിശദീകരിച്ചത്.

ജവഹർലാൽ നെഹ്റു പണ്ഡിറ്റ് അല്ലെന്നും അഹൂജ ഒരിക്കൽ കണ്ടെത്തി. നെഹ്റു ബീഫും പോർക്കും കഴിക്കുന്നതിനാൽ പണ്ഡിറ്റ് ആകാൻ വഴിയില്ലെന്നായിരുന്നു പ്രസ്താവന. ഗോവധം ചെയ്യുന്നവരെ ഭീകരവാദികളെപ്പോലെ കൈകാര്യം ചെയ്യണമെന്ന പ്രസ്താവനയും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ട്.

ഞായറാഴ്ചയാണ് ബിജെപി ഇരുന്നൂറംഗ നിയമസഭയിലേക്കുള്ള തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 131 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേര് മാത്രമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ സ്വന്തം മണ്ഡലമായ ജാൽറപടനിലാണ് സിന്ധ്യ മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അധ്യക്ഷൻ അമിത് ഷായും പങ്കെടുത്ത കേന്ദ്ര ഇലക്ഷൻ കമ്മിറ്റി യോഗത്തിലാണ് ഈ ലിസ്റ്റിന് അവസാന രൂപമായത്. 12 സ്ത്രീകളെ മത്സരിപ്പിക്കുന്നുണ്ട് പാർട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍