UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മൈ ലോർഡ്’ എന്ന വിശേഷണം വേണ്ട; ‘സർ’ എന്നു മതി: രാജസ്ഥാൻ ഹൈക്കോടതി

ഇത്തരം പദങ്ങൾ ഒഴിവാക്കുന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന് മുൻ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി വിഎസ് ദവെ പറഞ്ഞു.

‘മൈ ലോർഡ്’, ‘മൈ ലോർഡ്ഷിപ്പ്’ എന്നീ വിളികൾ ജഡ്ജിമാരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കേണ്ടതില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതിയുടെ തീരുമാനം. ‘സർ’ എന്ന വിളി മതിയാകുമെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.

കോളനിഭരണകാലം മുതൽ തുടർന്നു വരുന്ന രീതിക്കാണ് ഇതോടെ അവസാനമാകുന്നത്. ഫുൾ കോർട്ട് യോഗത്തിലാണ് ഈ തീരുമാനം വന്നത്. കോടതികളിലെ ഇത്തരം കീഴ്‌വഴക്കങ്ങൾ ഇപ്പോഴും തുടരുന്നതിനെതിരെ വലിയ വിമർശനങ്ങൾ നിലവിലുണ്ട്.

ഇത്തരം പദങ്ങൾ ഒഴിവാക്കുന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന് മുൻ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി വിഎസ് ദവെ പറഞ്ഞു. വക്കീലന്‍മാര്‍ എന്ത് വാദമുന്നയിക്കുന്നു എന്നതാണ് പ്രധാനമെന്നും ജഡ്ജിയെ എന്ത് വിളിക്കുന്നു എന്നതാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതെസമയം ഈ മാറ്റം ഇഷ്ടപ്പെടാത്തവരും ഉണ്ട്. ഇനി ജഡ്ജിയെ തങ്ങൾ എന്തു വിളിച്ച് അഭിസംബോധന ചെയ്യുമെന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്. തങ്ങൾക്ക് ഈ വിളി ഒരു ശീലമായെന്നും ഇവർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍